മനാമ: ഇൻഡക്സ് ബഹ്‌റൈൻ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ അനീഷ് വർഗീസിെൻറ പിതാവ് ടി.കെ. വർഗീസ് (തമ്പാൻ -80) തിരുവല്ലയിൽ നിര്യാതനായി. നീലഗിരി നോൺസച്ച എസ്റ്റേറ്റിൽ ഫാക്ടറി ഓഫിസറായിരുന്നു. തിരുവല്ല ഐക്കാട് ഇടയിരിങ്ങാട്ടിൽ കുടുംബാംഗമാണ്. തുകലശ്ശേരി കല്ലട പുത്തൻപുരയിൽ വനജയാണ് ഭാര്യ. മകൾ: അൻസു ജോർജ് (ദുബൈ). മരുമക്കൾ: ജോർജ് ജേക്കബ് (സുനിൽ -ദുബൈ), സിമിമോൾ (ബഹ്‌റൈൻ). സംസ്‌കാരം തിങ്കളാഴ്ച 11.30ന് തിരുമൂലനഗരം മാർ ബസേലിയസ് മാർ ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.