75ാമത്തെ വന്ദേഭാരത് വിമാനത്തിൽ പോകുന്നവരെ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി നോർബു നേഗി ബഹ്റൈൻ വിമാനത്താവളത്തിൽ യാത്രയാക്കുന്നു
വന്ദേഭാരത്: ബഹ്റൈനിൽനിന്ന് നാട്ടിലെത്തിയത് 24,500ൽ അധികം പ്രവാസികൾ
മനാമ: കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കാൻ ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിലൂടെ ബഹ്റൈനിൽനിന്ന് ഇതുവരെ ഇന്ത്യയിലെത്തിയത് 24,500ൽ അധികം പ്രവാസികൾ.
75 പ്രത്യേക വിമാനങ്ങൾ സർവിസ് നടത്തുകയെന്ന നേട്ടവും ബുധനാഴ്ച പിന്നിട്ടതായി ഇന്ത്യൻ എംബസി അറിയിച്ചു. മൂന്ന് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 180 യാത്രക്കാരുമായി കണ്ണൂരിലേക്കാണ് 75ാമത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടത്.
68 ചാർേട്ടഡ് വിമാനങ്ങളിൽ ഉൾപ്പെടെയാണ് ഇത്രയും പ്രവാസികൾ നാട്ടിൽ എത്തിയത്. മേയ് എട്ടിന് കൊച്ചിയിലേക്കാണ് ബഹ്റൈനിൽനിന്ന് ആദ്യ വന്ദേഭാരത് വിമാനം പുറപ്പെട്ടത്. അഞ്ച് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 182 പേരായിരുന്നു ആദ്യവിമാനത്തിലെ യാത്രക്കാർ. തുടർന്ന് വിവിധ ഘട്ടങ്ങളിലായാണ് വന്ദേഭാരത് ദൗത്യം പുരോഗമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.