വന്ദേ ഭാരത്​: രണ്ടാം ഘട്ടത്തിൽ ബഹ്​റൈനിൽനിന്ന്​ കേരളത്തി​ലേക്ക്​ ഒരു വിമാനം മാത്രം

മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തി​​െൻറ രണ്ടാം ഘട്ടത്തിൽ ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്ക്​ ഒരു വിമാനം മാത്രം. തെലങ്കാനയിലേക്കാണ്​ മറ്റൊരു വിമാനം. മെയ്​ 16 മുതൽ 22 വരെയാണ്​ രണ്ടാം ഘട്ട ദൗത്യം നിശ്​ചയിച്ചിരിക്കുന്നത്​. 

മെയ്​ 19ന്​ ഹൈദരാബാദിലേക്കാണ്​ ആദ്യ വിമാനം പുറപ്പെടുക. മെയ്​ 22ന്​ തിരുവനന്തപുരത്തേക്കാണ്​ രണ്ടാം വിമാനം. ആദ്യ ഘട്ടത്തിൽ കൊച്ചിയിലേക്കും കോഴിക്കോ​േട്ടക്കും ഒാരോ വിമാനങ്ങൾ സർവീസ്​ നടത്തിയിരുന്നു.

ഒമ്പത്​ കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ​ 366 പേരാണ്​ ഇൗ വിമാനങ്ങളിൽ നാട്ടിലേക്ക്​ മടങ്ങിയത്​. രണ്ടാം ഘട്ടത്തിൽ കുടുതൽ വിമാനങ്ങൾ ഉണ്ടാകുമോയെന്ന ആകാംക്ഷയിലായിരുന്നു ബഹ്​റൈനിലെ പ്രവാസികൾ. നാട്ടിലേക്ക്​ തിരിച്ചുപോകാൻ 17000ലധികം പേരാണ്​ ബഹ്​റൈനിൽ ഇതുവരെ രജിസ്​റ്റർ ചെയ്​തിട്ടുള്ളത്​. എന്നാൽ,  ഒരു വിമാനം മാത്രം അനുവദിച്ചത്​ കേരളത്തിൽനിന്നുള്ള പ്രവാസികളെ നിരാശപ്പെടുത്തുന്നതാണ്​.

Tags:    
News Summary - Vande Bharat Mission Only One Flight From Bahrain to Kerala -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.