മനാമ: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ ബാങ്കിങ് മേഖലയുടെ പങ്ക് നിര്‍ണായകമാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ വ്യക്തമാക്കി. ജി.ബി മോര്‍ഗണ്‍ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഡാനിയല്‍ പിന്‍േറായെ റിഫ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തുന്നതിലും ഉല്‍പാദന മേഖലയില്‍ വളര്‍ച്ചയുണ്ടാക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വകാര്യ മേഖലയുടെ പങ്ക് ശ്രദ്ധേയമാണ്. ബാങ്കിങ് മേഖലക്ക് ശക്തമായ പ്രോത്സാഹനമാണ് ബഹ്‌റൈന്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പ്രശസ്തമായ നിരവധി ബാങ്കിങ്-ധനകാര്യ സ്ഥാപനങ്ങളുടെ കേന്ദ്രമാണ് ബഹ്‌റൈനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.