വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: ബഹ്റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സിഞ്ചിലുള്ള ബു അലി റസ്റ്റാറന്റിൽ നടന്ന സംഗമത്തിൽ അസോസിയേഷൻ മെംബർമാരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. ഇഫ്താർ മീറ്റിനോടനുബന്ധിച്ചു നടന്ന ഔദ്യോഗിക ചടങ്ങ് ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു.
മതരാഷ്ട്രീയ ഭേദമെന്യേ നടത്തുന്ന ഇത്തരം ഒത്തുചേരലുകൾ ഓരോ നാട്ടുകൂട്ടത്തിന്റെയും ഉത്തരവാദിത്തവും അനിവാര്യതയുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മലപ്പുറത്തിന്റെ മതസൗഹാർദ പാരമ്പര്യത്തെക്കുറിച്ചും അധിനിവേശ വിരുദ്ധ പോരാട്ടത്തെപ്പറ്റിയും സാമൂഹിക പ്രവർത്തകനായ ചെമ്പൻ ജലാലും എഴുത്തുകാരനായ ഷംസുദ്ദീൻ വെള്ളികുളങ്ങരയും സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി പ്രവീൺ മേൽപത്തൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുനീർ ഒർവകൊട്ടിൽ അധ്യക്ഷത വഹിച്ചു.
അബ്ദു റഹീം സഖാഫി റമദാൻ സന്ദേശം നൽകി. നാസർ മഞ്ചേരി, ഉമ്മർഹാജി ചെനാടൻ, റഹീം അതാവനാട്, അഹമ്മദ് കുട്ടി, വാഹിദ് തുടങ്ങിയവർ ആശംസകൾ നേർന്നു. കരീം മോൻ, റിഷാദ്, മുഹമ്മദാലി ഇരിമ്പിളിയം, ബിലാൽ, ഹമീദ്, കരീം മാവണ്ടിയൂർ, റിയാസ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.