ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ വടശ്ശേരി ഹസൻ മുസ്ലിയാരെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല ഉപാധ്യക്ഷനും പ്രമുഖ പ്രഭാഷകനുമായ വടശ്ശേരി ഹസൻ മുസ്ലിയാർക്ക് വെള്ളിയാഴ്ച രാത്രി എട്ടിന് മനാമ സുന്നി സെന്ററിൽ സ്വീകരണം നൽകും. അരീക്കോട് മജ്മഅ് ബഹ്റൈൻ കമ്മിറ്റി ഒരുക്കുന്ന സ്വീകരണസംഗമത്തിൽ ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ് നേതാക്കളും പണ്ഡിതരും സംബന്ധിക്കും.
മതഭൗതിക വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെച്ച് അരീക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മജ്മഅ് സ്ഥാപന സമുച്ചയങ്ങളുടെ സാരഥി കൂടിയായ ഹസൻ മുസ്ലിയാർ നവംബർ രണ്ട് വരെ ബഹ്റൈനിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും.ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ മജ്മഅ് ബഹ്റൈൻ കമ്മിറ്റി ഭാരവാഹികളും ഐ.സി.എഫ് നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ശിഹാബുദ്ദീൻ സിദ്ദീഖി, അബ്ദുറഹ്മാൻ ചെക്യാട്, ബഷീർ ഹാജി ചേലേമ്പ്ര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.