മനാമ: വടകര സഹൃദയവേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി 'പൂവിളി 2025' മുഹറഖ് സയാനി മജ്ലിസിൽ നടന്നു. പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജ് പാണ്ഡ്യൻ, ഐ.സി.ആർ.എഫ് സെക്രട്ടറി അനീഷ്, കെ.ടി. സലീം, സുബൈർ കണ്ണൂർ, ശ്രീജിത്ത് (പ്രതിഭ), ജ്യോതിഷ് പണിക്കർ, ബാബു മാഹി, ബാബു കുഞ്ഞിരാമൻ, ജേക്കബ് തെക്കുംതോട്, ജയേഷ് താനിക്കൽ, ജോജിഷ്, സന്തോഷ് കൈലാസ്, ചന്ദ്രൻ (മനാമ ഓക്ഷൻ), ബിനു കുന്നന്താനം, റഷീദ് മാഹി എന്നിവർ സംസാരിച്ചു.
സഹൃദയവേദി കുടുംബാംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ഒപ്പന, കൈകൊട്ടിക്കളി, സംഘഗാനം, ഗാനമേള തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അതോടൊപ്പം കമ്പവലി മത്സരവും മറ്റ് വിവിധ മത്സരങ്ങളും നടന്നു. പരിപാടികൾക്ക് എന്റർടൈൻമെന്റ് സെക്രട്ടറി സുനിൽ വില്യപ്പള്ളി, ജോയന്റ് കൺവീനർമാരായ ബിജു കൃഷ്ണകൃപ, സിമിജ ബിജു എന്നിവർ നേതൃത്വം നൽകി.
സംഘടന ഭാരവാഹികളായ പ്രസിഡന്റ് അഷ്റഫ് എൻ.പി, സെക്രട്ടറി എം.സി. പവിത്രൻ, ട്രഷറർ രഞ്ജിത്ത് വി.പി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ശശിധരൻ, സജീവൻ പാക്കയിൽ, സുരേഷ് മണ്ടോടി എന്നിവരും പങ്കെടുത്തു. സംഘടനയുടെ മുൻ പരിപാടികളിൽ മികച്ച സംഘാടക മികവ് തെളിയിച്ച സുമേഷ് ആനേരി, സുനിൽ വില്യപ്പള്ളി, സുരേഷ് മണ്ടോടി, ബിജു കൃഷ്ണകൃപ, എം.എം. ബാബു, രാജീവൻ കെ.വി, ശ്രീജ രഞ്ജിത്ത്, പ്രിയ രാജീവ്, ശ്രീജൻ എന്നിവരെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. കൺവീനർ എം.എം. ബാബു നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.