ഒന്നാം സ്ഥാനം 

‘ശ്രാവണം 2026’ ബി.കെ.എസ് ഓണാഘോഷം; പൂക്കള മത്സരം; വനിതവേദിക്ക് ഒന്നാം സ്ഥാനം

മനാമ: പ്രവാസലോകത്ത് ഓണത്തിന്റെ പെരുമയും കേരളീയ പാരമ്പര്യത്തിന്റെ തനിമയും വിളിച്ചോതി ബഹ്‌റൈൻ കേരളീയ സമാജത്തിൽ അത്തപ്പൂക്കള മത്സരം അരങ്ങേറി. സമാജത്തിന്റെ ഓണാഘോഷമായ ‘ശ്രാവണം 2026’ന്റെ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരം വർണാഭമായ കാഴ്ചകളാൽ ശ്രദ്ധേയമായി. ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മകളെ പ്രതിനിധീകരിച്ച് നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

രണ്ടാം സ്ഥാനം 

പരമ്പരാഗത പൂക്കളമൊരുക്കൽ ശൈലിയും ആധുനിക സർഗാത്മകതയും സമന്വയിപ്പിച്ച് ടീമുകൾ ഒരുക്കിയ പൂക്കളങ്ങൾ മത്സരത്തിന് മാറ്റുകൂട്ടി. വൈവിധ്യമാർന്ന രൂപകൽപ്പനകളും വർണവിന്യാസങ്ങളും കൊണ്ട് ശ്രദ്ധേയമായ പൂക്കളങ്ങൾ കാണികൾക്ക് വേറിട്ട ദൃശ്യാനുഭവമായി. മത്സരത്തിൽ ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ‘ധിമി’ രണ്ടാം സ്ഥാനവും ‘ജി.എസ്.എസ്’ മൂന്നാം സ്ഥാനവും നേടി.

 മൂന്നാം സ്ഥാനം 

സമാജം ബാബുരാജൻ ഹാളിൽ നടന്ന പൂക്കള മത്സരം കാണാനും ഓണാഘോഷങ്ങളുടെ ഭാഗമാകാനും നിരവധി പ്രവാസി മലയാളികളാണ് എത്തിയത്. കേരളത്തിന്റെ ഓണപ്പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും പ്രവാസമണ്ണിലും തലമുറകളിലേക്ക് പകർന്നുനൽകുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പങ്കുണ്ടെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പറഞ്ഞു. രജിത അനിയും, ജഗദീഷ് ശങ്കറും കൺവീനർമാരായി പ്രവർത്തിച്ചു. അനീഷ് അമ്പലത്തിലും നിത ബിറ്റോയും മത്സരത്തിന്റെ ഏകോപനച്ചുമതല നിർവഹിച്ചു.

Tags:    
News Summary - ‘Shravanam 2026’ BKS Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.