പുരുഷ ഹാൻഡ് ബാൾ താരങ്ങൽ സ്വർണമെഡലുമായി
ഏഷ്യൻ ഗെയിംസ് ഹാൻഡ്‌ബാൾ: ഖത്തറിനെ വീഴ്ത്തി ബഹ്‌റൈന് സ്വർണം
മനാമ: നീണ്ട കാത്തിരിപ്പിനൊടുവിൽ ഏഷ്യൻ ഗെയിംസ് പുരുഷ ഹാൻഡ്‌ബോളിൽ ബഹ്‌റൈന് സ്വർണം. ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസ് ഫൈനലിൽ കരുത്തരായ ഖത്തറിനെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ 33-32 എന്ന സ്കോറിന് തോൽപ്പിച്ചാണ് ബഹ്‌റൈൻ കിരീടം ചൂടിയത്. തുടർച്ചയായി മൂന്ന് തവണ ചാമ്പ്യന്മാരായ ഖത്തർ, കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസ് ഫൈനലുകളിലും ബഹ്‌റൈനെ പരാജയപ്പെടുത്തിയായിരുന്നു സ്വർണം നേടിയിരുന്നത്.
എന്നാൽ ഇത്തവണ സീനിയർ താരം ഹുസൈൻ അൽ സയ്യാദിന്റെ മികച്ച നേതൃത്വവും മുഹമ്മദ് ഹബീബ് നാസർ, അഹമ്മദ് കാസിം, അഹമ്മദ് ഫദൂൽ, ഹസൻ മദാൻ, ജാസിം ഖമീസ് എന്നിവരുടെ മികച്ച പ്രകടനവും ബഹ്‌റൈന് അർഹിച്ച വിജയം സമ്മാനിച്ചു. ഈ വിജയത്തോടെ ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ ബഹ്‌റൈന്റെ ആകെ മെഡൽ നേട്ടം 11 സ്വർണവും 4 വെള്ളിയും 4 വെങ്കലവുമടക്കം 19 ആയി ഉയർന്നു.
ഇരട്ട സ്വർണവുമായി ബിർഹാനു ബാലെ
ബിർഹാനു ബാലെ
മനാമ: 20-ാമത് ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ബഹ്‌റൈന്റെ ദീർഘദൂര ഓട്ടക്കാരൻ ബിർഹാനു ബാലെക്ക് ഇരട്ട സ്വർണം. പുരുഷന്മാരുടെ 10,000 മീറ്ററിൽ സ്വർണം നേടിയതിന് പിന്നാലെ 5,000 മീറ്റർ ഫൈനലിലും ഒന്നാമതെത്തിയാണ് മുപ്പതുകാരനായ ബാലെ ചരിത്ര നേട്ടം കുറിച്ചത്. ആവേശം നിറഞ്ഞ 5,000 മീറ്റർ ഫൈനലിൽ 13 മിനിറ്റ് 30.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ബാലെ പൊന്നണിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.