മദ്റസയിൽ സന്ദർശനത്തിനെത്തിയ ശൈഖ് സലാഹ് ബൂ ഹസ്സൻ
Posted On
date_range Updated On
date_range അൽ ഹിദായ മദ്റസ സന്ദർശനം നടത്തി
മനാമ : ഹിദ്ദ് അൽ ഹിദായ സെന്റർ മലയാള വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് മദ്രസ്സയിൽ ഹിദായ സെന്റർ മേധാവി ശൈഖ് സലാഹ് ബൂ ഹസ്സൻ പ്രഥമ സന്ദർശനം നടത്തി. ഹിദ്ദ് യൂണിറ്റിലെ ഔദ്യോഗിക ഭാരവാഹികളുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച്ച തികച്ചും പ്രയോജന പ്രദമായിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.
അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം പ്രസിഡന്‍റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി, സാദിഖ് ബിൻ യഹ്യ, മൻസൂർ ഹിദ്ദ്, ഫിറോസ് ഓസ്കാർ, കോയ ബേപ്പൂർ, അബ്ദു റഹ്മാൻ ഈസാ ടൌൺ, അബ്ദുൽ ഗഫൂർ ഉമ്മുൽ ഹസ്സൻ, മുഹമ്മദ് ഷെബീർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.