മമ്മുണ്ണി മൗലവി അനുസ്​മരണ സംഗമത്തിൽ

എം. എം. സുബൈർ സംസാരിക്കുന്നു 

‘മമ്മുണ്ണി മൗലവി: ലാളിത്യവും കാരുണ്യവും മുഖമു​ദ്രയാക്കിയ വ്യക്തിത്വം'

​മനാമ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പണ്ഡിതനും സേവനരംഗത്തെ നിറസാന്നിധ്യവുമായിരുന്ന മമ്മുണ്ണി മൗലവിക്ക്​ വേണ്ടി മയ്യിത്ത് നമസ്​കാരവും അനുസ്​മരണ സംഗമവും സംഘടിപ്പിച്ചു. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷനും അൽ ജാമിഅ അലൂംനി ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സിഞ്ചിലെ ഫ്രൻഡ്‌സ് സെന്‍ററിൽ സംഘ'Mammunni Maulavi: A personality characterized by simplicity and compassion'ടിപ്പിച്ച ചടങ്ങിൽ മമ്മുണ്ണി മൗലവിയുടെ ത്യാഗ നിർഭരമായ ജീവിതവും വിദ്യാഭ്യാസ, അനാഥ സംരക്ഷണ, ജന സേവന പ്രവർത്തനങ്ങളുടെയും മഹിതമാതൃകകൾ അനുസ്​മരിച്ചു.

വിശുദ്ധിയും ലളിതജീവിതവും സമർപ്പണ മനസ്സും കാത്തുസൂക്ഷിച്ച അദ്ദേഹം എ​പ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ ആളുകളെ സമീപിക്കുകയും സൗമ്യമായ പെരുമാറ്റത്തിലൂടെ തന്നിലേക്ക്​ ആകർഷിക്കുകയും ചെയ്​തിരുന്നു. കാരുണ്യപ്രവർത്തനങ്ങളിലൂടെ അ​നേകർക്ക്​ അ​ദ്ദേഹം അത്താണിയായി മാറി. ലാളിത്യവും കാരുണ്യവും ദയാവായ്​പും സഹാനുഭൂതിയും സമന്വയിച്ച അദ്ദേഹത്തിന്‍റെ ജീവിത ശൈലി വരുംതലമുറക്ക്​ എന്നും വലിയൊരു മാതൃകയാണെന്ന് ഫ്രൻഡ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. എം. സുബൈർ അധ്യക്ഷ ഭാഷണത്തിൽ ഓർമിപ്പിച്ചു.

അൽ ജാമിഅ അലൂംനി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്‍റ്​ കമാൽ മുഹ്​യുദ്ദീൻ, അജ്​മൽ ഹുസൈൻ, മുഹമ്മദലി മലപ്പുറം, മൂസ കെ. ഹസൻ, സിറാജ് പള്ളിക്കര, സാലിഹ് പയ്യോളി, അബ്ദുൽ ഹഖ്, പി. എസ്. എം. ഷരീഫ്, അബ്​ദുൽ ഹകീം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ്​ മുഹ്​യുദ്ദീൻ സ്വാഗതമാശംസിക്കുകയും വൈസ് പ്രസിഡന്‍റ്​ സഈദ് റമദാൻ നദ് വി സമാപനം നിർവഹിക്കുകുയും ചെയ്​തു.

Tags:    
News Summary - 'Mammunni Maulavi: A personality characterized by simplicity and compassion'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.