ബഹ്റൈൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾച്ചറൽ ഫോറം യോഗത്തിൽ ചെയർമാൻ സോവിച്ചന്‍ ചെന്നാട്ടുശ്ശേരി സംസാരിക്കുന്നു

അന്യായമായ എയർ ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം

മനാമ: പ്രവാസികളെ പിഴിയുന്ന അന്യായ വിമാന ടിക്കറ്റ് നിരക്ക് വർധന തടയാൻ അധികാരികൾ നടപടിയെടുക്കണമെന്ന് ബഹ്റൈൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.

വേനലവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്കും കുടുംബങ്ങൾക്കും ഉയർന്ന ടിക്കറ്റ് നിരക്ക് തിരിച്ചടിയായിരിക്കുകയാണ്. അനുദിനം ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. പ്രവാസികൾക്ക് സഹായകരമായ നിലപാടുകൾ സർക്കാറുകൾ എടുക്കണമെന്ന് അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് അലക്സ് ബേബി ആവശ്യപ്പെട്ടു.

വേനലവധിക്ക് ഗൾഫിൽ സ്കൂളുകൾ അടച്ചതോടെ വൺവേ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് പോയവരാണ് തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിയതെന്ന് ചെയർമാൻ സോവിച്ചന്‍ ചെന്നാട്ടുശ്ശേരി പറഞ്ഞു.

അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ പ്രവാസി വിദ്യാർഥികൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് അജിത്ത് കണ്ണൂർ പറഞ്ഞു. അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തുന്ന ഒരാൾക്ക് ചുരുങ്ങിയത് 50,000 രൂപയെങ്കിലും വൺവേ ടിക്കറ്റിന് കൊടുക്കേണ്ട ദുരവസ്ഥയാണുള്ളത്. യോഗത്തിൽ ചാൾസ് ആലുക്ക സ്വാഗതവും സിബി കൈതാരത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - Unfair increase in air ticket prices should be withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.