മനാമ: കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ അനധികൃത തെരുവ് കച്ചവടങ്ങൾ പൊലീസ് ഒഴിപ്പിച്ചു. കാപിറ്റൽ സെക്രട്ടേറിയറ്റുമായി ചേർന്ന് കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റാണ് തെരുവ് കച്ചവടക്കാരുടെ നിയമലംഘനങ്ങൾ തടയാനും കാപിറ്റൽ ഗവർണറേറ്റിലുടനീളമുള്ള റോഡ് തടസ്സങ്ങൾ ഒഴിവാനും ലക്ഷ്യമിട്ട് പരിശോധ നടത്തിയത്.
തെരുവ് കച്ചവട പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചായിരുന്നു പരിശോധന. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ 35 പരിശോധന കാമ്പയിനുകൾ നടത്തിയതായി ഡയറക്ടറേറ്റ് അറിയിച്ചു. വിവിധ മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 290 താൽക്കാലിക സ്റ്റാളുകളും 13 ഇരുമ്പ് വണ്ടികളും കണ്ടുകെട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.