മനാമ: യു.എന്‍ ജനറല്‍ അസംബ്ലിയുടെ 73 ാമത് യോഗ അധ്യക്ഷ മരിയ ഫെര്‍ണാന്‍ഡ എസ്പിയോന്സ ഗാര്‍സീസുമായി വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി. അധ്യക്ഷ പദവിയിൽ എത്തിയതിെൻറ സന്തോഷം പങ്കുവെച്ച മന്ത്രി വിവിധ അംഗ രാഷ്ട്രങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് വിലയിരുത്തി.
യു.എന്നിെൻറ വിവിധ പദ്ധതികളുമായി സഹകരിച്ചാണ് ബഹ്റൈന്‍ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മധ്യപൗരസ്ത്യ ദേശമടക്കം ലോക രാഷ്ട്രങ്ങളില്‍ സമാധാനവും സ്വസ്ഥതയും സാധ്യമാക്കാനും തര്‍ക്കങ്ങളും സംഘട്ടനങ്ങളും ഒഴിവാക്കാനും സമാധാന ശ്രമങ്ങള്‍ക്ക് മുന്നിലുള്ള പ്രതിസന്ധികളും വെല്ലുവിളികളും നേരിടാനും യു.എന്നിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സാമ്പത്തിക മേഖലയിലടക്കം വിവിധ മേഖലകളില്‍ ബഹ്റൈന്‍ കൈവരിച്ച വളര്‍ച്ചയും പുരോഗതിയും അഭിമാനമുണര്‍ത്തുന്നതാണെന്ന് ഗാര്‍സിസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.