സ​മ​സ്ത ബ​ഹ്റൈ​ൻ ഉ​മ്മു​ൽ ഹ​സം ഏ​രി​യ ദാ​റു​ൽ ഉ​ലൂം മ​ദ്റ​സ​യി​ലെ പ്ര​വേ​ശ​നോ​ത്സ​വം

ഉ​മ്മു​ൽ ഹ​സം ദാ​റു​ൽ ഉ​ലൂം മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ ഉ​മ്മു​ൽ ഹ​സം ഏ​രി​യ ദാ​റു​ൽ ഉ​ലൂം മ​ദ്റ​സ ‘നേ​ര​റി​വ് ന​ല്ല നാ​ളേ​ക്ക്’ ശീ​ർ​ഷ​ക​ത്തി​ൽ 2024 വ​ർ​ഷ​ത്തെ മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ന​സീ​ർ കു​റ്റ്യാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹാ​ഫി​ള് ഫ​ർ​ഹാ​ൻ അ​ബൂ​ബ​ക്ക​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്തു. 

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്മാ​ഈ​ൽ പ​യ്യ​ന്നൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​ദ​ർ മു​അ​ല്ലിം ബ​ഷീ​ർ ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. 

അ​ധ്യാ​പ​ക​രാ​യ മ​ജീ​ദ് ഫൈ​സി, മു​സ്ത​ഫ ഹു​ദ​വി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഒ​ന്നു മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ന​ൽ​കി. 

വ​ർ​ണാ​ഭ​മാ​യ രീ​തി​യി​ൽ അ​ല​ങ്ക​രി​ച്ച മ​ദ്റ​സ​യി​ലേ​ക്ക് എ​ത്തി​യ കു​രു​ന്നു​ക​ളെ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ചു. ഹ​നീ​ഫ ഉ​പ്പ​ള, ഹ​മീ​ദ് പെ​രി​ങ്ങ​ത്തൂ​ർ, ശു​ഹൈ​ബ് മ​ട്ട​മ്മ​ൽ, ഹ​നീ​ഫ മോ​ളൂ​ർ, ഉ​മ​ർ തു​ര​പ്പ, ഖാ​ദ​ർ ഹാ​ജി മു​ണ്ടേ​രി, സ​ജ്ജാ​ദ് കൊ​ല്ലം, ശ​റ​ഫു​ദ്ദീ​ൻ മാ​ട്ടൂ​ൽ, ജ​ബ്ബാ​ർ മാ​ട്ടൂ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.


Tags:    
News Summary - Ummul Hasam Darul Uloom Madrasah Entrance Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT