കെ.എം.സി.സി ഇസാ ടൗൺ ലേഡീസ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യ കിറ്റ് വിതരണം
മനാമ: കെ.എം.സി.സി ഇസാ ടൗൺ ലേഡീസ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ഇസാ ടൗൺ കെ.എം.സി.സി ഹാളിൽ വെച്ച് നടത്തിയ ചടങ്ങിന് സെക്രട്ടറി റജീന ഇബ്രാഹിം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷിംന കല്ലടി കെ.എം.സി.സി. ഈസ ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റ് ഹമീദ് കൊടശേരിക്ക് കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എം.സി.സി ഇസാ ടൗൺ കമ്മറ്റി സെക്രട്ടറി സജീർ വണ്ടൂര്‍, ഭാരവാഹികളായ അഷ്റഫ് ചന്ദ്രോത്, ദുല്‍ഖര്‍ സല്‍മാന്‍, അതീബ് ഷരീഫ്, ഇബ്രാഹിം, റമീസ് കണ്ണൂര്‍, സ്റ്റേറ്റ് വനിതാ വിംഗ് വൈസ് പ്രസിഡന്റ് സുഫൈജ റഫ്സി എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
വനിതാ വിംഗ് ഓർഗനൈസിംങ്ങ് സെക്രട്ടറി ജസീല ആദം, വൈസ് പ്രസിഡന്റുമാരായ ആഷിദ ഫഹദ്, റഷീദ ബക്കർ, സുഹറ, ജസീറ നജീബ്, ജോയിന്റ് സെക്രട്ടറിമാരായ ജാസിന, മാലൂഫ, ജാസ്മിന, ഷാഹിന, നസ്റിൻ, ഷഹാന എന്നിവരും പങ്കെടുത്തു. ട്രഷറർ സാജിത ബക്കർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.