മനാമ: നിപ വൈറസ് ബാധയെത്തുടർന്ന് കേരളം നേരിട്ട ആരോഗ്യ അടിയന്തരാവസ്ഥയിൽ നിർണ്ണായക സഹായവുമായി ബഹ്‌റൈൻ. സംസ്ഥാനത്ത് ലഭ്യമല്ലാതിരുന്ന ജീവൻരക്ഷാ മരുന്നുകൾ അടിയന്തരമായി എത്തിച്ചാണ് ബഹ്‌റൈൻ കേരളത്തെ സഹായിച്ചത്. സംസ്ഥാനത്ത് നിപ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ, റിബാവരിൻ എന്നീ മരുന്നുകൾ അടിയന്തരമായി ബഹ്‌റൈനിൽ നിന്ന് ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിപാ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റിബാവരിൻ ഉൾപ്പെടെയുള്ള മരുന്നുകൾ ലഭ്യമല്ലാത്ത സാഹചര്യം ഉടലെടുത്തപ്പോൾ 24 മണിക്കൂറിനുള്ളിൽ ബഹ്‌റൈനിൽ നിന്ന് അവ എത്തിക്കാൻ സാധിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രത്രസമ്മേളനത്തിൽ വ്യക്തമാക്കി. ആദ്യ ഘട്ടമായി എത്തിയ മരുന്നുകൾ അടിയന്തരമായി കോഴിക്കോട്ടേക്ക് അയച്ചു.
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43 വയസ്സുകാരനായ രോഗിക്ക് റിബാവരിൻ, റെംഡെസിവിർ എന്നിവയ്‌ക്കൊപ്പം മോണോക്ലോണൽ ആന്റിബോഡി ചികിത്സയും നൽകുന്നുണ്ട്. മരുന്നുകൾ അടിയന്തരമായി എത്തിച്ചതിലൂടെ ചികിത്സാ നടപടികൾ കാലതാമസമില്ലാതെ ആരംഭിക്കാൻ കഴിഞ്ഞതായി കേരള ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.