വിഡിയോ പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

മനാമ: രാജ്യത്ത് ഇറാൻ നടത്തുന്ന ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ലൈവ് സ്ട്രീം ചെയ്യുകയും ക്ലിപ്പുകളായി പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് പേരെ ബഹ്‌റൈൻ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായ രീതിയിൽ ഇത്തരം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനാണ് നടപടി. നിയമലംഘനം നടത്തിയ 27ഉം 37ഉം വയസ്സുള്ള രണ്ട് പേരെയാണ് സൈബർ ക്രൈം വിഭാഗം പിടികൂടിയത്.

ഔദ്യോഗിക അനുമതിയില്ലാതെ ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് അധികൃതർ വ്യക്തമാക്കി. പൊതുസുരക്ഷയെയും ക്രമസമാധാനത്തെയും ബാധിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് ആഭ്യന്തര മന്ത്രാലയം കർശനമായി നിർദ്ദേശിച്ചു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളോ പ്രചരിപ്പിക്കുന്നത് നിയമനടപടികൾക്ക് കാരണമാകുമെന്ന് ഓർമ്മിപ്പിക്കുന്നു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. 

Tags:    
News Summary - Two people arrested for spreading the video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.