മനാമ: ബഹ്റൈനിൽ സമൂഹമാധ്യമ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത രണ്ട് പേർ അറസ്റ്റിൽ. പൊതു ധാർമികതക്കും സമൂഹ മൂല്യങ്ങൾക്കുമെതിരായി പോസ്റ്റുകൾ ഷെയർ ചെയ്യതിനാണ് അറസ്റ്റ്. പ്രതികൾക്ക് മൂന്നാം മൈനർ ക്രിമിനൽ കോടതി ആറുമാസം തടവും 200 ദിനാറും വീതം ശിക്ഷ വിധിച്ചു. ഇവരുടെ മൊബൈൽ ഫോണുകൾ കണ്ടുകെട്ടാനും കോടതി വിധിച്ചു. അധാർമിക പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽനിന്ന് ഇതിലൊരാളെ കോടതി കുറ്റവിമുക്തനാക്കി. രാജ്യത്തിന്റെ നിയമപരവും ധാർമികവുമായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് നിരീക്ഷിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ കുറ്റകൃത്യ വിരുദ്ധ വകുപ്പിൽനിന്ന് പബ്ലിക് പോസിക്യൂഷന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. അന്വേഷണത്തിനൊടുവിൽ പ്രതികളെ തിരിച്ചറിഞ്ഞു കേസെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.