മുഹമ്മദ് നസൽ

കോഴിക്കോട് സ്വദേശിയായ രണ്ടര വയസുകാരൻ ബഹ്റൈനിൽ നിര്യാതനായി

മനാമ: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ രണ്ടര വയസുകാരൻ ബഹ്റൈനിൽ നിര്യാതനായി. കൊടുവള്ളി കരുവൻപൊയിൽ നിസാറി​െന്റയും സലീനയുടെയും മകൻ മുഹമ്മദ് നസൽ ആണ് മരിച്ചത്. ഒമ്പത് മാസത്തോളം കിങ് ഹമദ് ഹോപ്റ്റലിൽ ചികിത്സയിലായിരുന്നു. തുടർന്ന് വെന്റിലേറ്റർ സൗകര്യത്തോടെ വീട്ടിലേക്ക് മാറ്റിയ കുട്ടിയെ അസുഖം കൂടിയതിനെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. മൃതദേഹം ബഹ്റൈനിൽ തന്നെ ഖബറടക്കും. ഫാത്തിമ നഫ്‍ലിൻ, മുഹമ്മദ് നസ്മിൽ എന്നിവർ സഹോദരങ്ങളാണ്.

News Summary - two-and-a-half-year-old boy died in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.