തുർക്കിയയിലേക്ക് രക്ഷാദൗത്യത്തിന് പുറപ്പെട്ട റോയൽ ഗാർഡ് സംഘം

തുർക്കിയ, സിറിയ: ദുരിതാശ്വാസ സമാഹരണം സജീവം

മനാമ: തുർക്കിയ, സിറിയ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്വദേശികളും വിദേശപൗരന്മാരും ഒരുപോലെ സജീവമാകുന്നു. ബഹ്​റൈനിൽനിന്ന് ബഹ്​റൈൻ പ്രതിരോധസേന, റോയൽ ഗാർഡ്​ എന്നിവർ സഹായത്തിനായി തുർക്കിയിൽ എത്തിയിട്ടുണ്ട്​. വിവിധ രാജ്യങ്ങളിൽനിന്നുള്ള സഹായസംഘത്തോടൊപ്പം കാണാതായവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സംഘം വ്യാപൃതരാണ്​. രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം വെള്ളിയാഴ്ച ജുമുഅക്ക്​ ശേഷം എല്ലാ പള്ളികളിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി നമസ്​കാരവും സംഘടിപ്പിച്ചിരുന്നു.

രാജ്യത്തെ വിവിധ സാമൂഹിക സംഘടനകൾ തുർക്കിയയിലേക്ക്​ അവശ്യവസ്​തുക്കളും സംഭാവനകളും ശേഖരിക്കുന്നുണ്ട്​. രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗ​​ണ്ടേഷന്​ കീഴിൽ വിപുലമായ സഹായശേഖരണം നടന്നുകൊണ്ടിരിക്കുന്നു. കാഫ്​ ഹ്യൂമാനി​റ്റേറിയൻ, തർബിയ ഇസ്​ലാമിക്​ സൊസൈറ്റി, ഇസ്​ലാമിക്​ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകളും പ്രവാസിസംഘടനകളും രംഗത്തുണ്ട്​.

Tags:    
News Summary - Turkey-Syria Earthquake relief campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.