അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെനിസ്വേല പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയത് ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അവർക്ക് ഇഷ്ടമില്ലാത്ത രാജ്യങ്ങളെ ആക്രമിക്കുകയും ഭരണാധികാരികളെ കൊല്ലുകയും അട്ടിമറി നടത്തുകയും ചെയ്യുന്നത് അമേരിക്കൻ പോളിസിയുടെ ഭാഗമാണ്. ഇന്ത്യക്കെതിരെപോലും ഉപരോധങ്ങൾ ഏർപ്പെടുത്തുന്നു. അത് കാരണമായി വിലക്കയറ്റം കുതിച്ചുയരുന്നു. ഇപ്പോൾ യൂറോപ്യൻ രാജ്യമായ ഗ്രീൻലാന്റിന്റെമേലിൽ കടന്നുകയറ്റം നടത്താനുള്ള ശ്രമത്തിലാണ്, ഇറാന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വിധത്തിൽ അവരുടെ രാജ്യത്ത് ഇടപെടലുകൾ നടത്തുന്നു. ഫലസ്തീൻ വിഷയത്തിൽപോലും ട്രംപ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. പക്ഷേ, ലോകരാജ്യങ്ങൾക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ആകുന്നില്ല.
അദ്ദേഹം ഹിറ്റ്ലർ- മുസോളനി സംയുക്ത അവതാരമായി പോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ ലോക ഭരണാധികാരികൾ സംയുക്തമായി ഇടപെടേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.