എ​സ്.​വി. അ​ബ്ദു​ല്ല​യു​ടെ സ്മ​ര​ണാ​ർ​ഥം ന​ട​ത്തി​യ ക​ലാ​വി​രു​ന്നി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ താ​ജു​ദ്ദീ​ൻ വ​ട​ക​ര​ക്കും ആ​ശി​ർ വ​ട​ക​ര​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്നു

ഓർമകളിലെ എസ്.വിക്ക് കലാവിരുന്നോടെ ആദരം

മനാമ: കലയെ നെഞ്ചേറ്റിയ മുസ്‍ലിം ലീഗ് നേതാവ് എസ്.വി. അബ്ദുല്ലയുടെ സ്മരണാർഥം ബഹ്‌റൈൻ കെ.എം.സി.സി വടകര, കൊയിലാണ്ടി മണ്ഡലങ്ങൾ സംയുക്തമായി നടത്തിയ കലാവിരുന്ന് ഹൃദ്യമായി. ബഹ്‌റൈൻ കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ താജുദ്ദീൻ വടകര, ആശിർ വടകര എന്നിവർ മുഖ്യാതിഥികളായിരുന്നു.

താജുദ്ദീൻ വടകരയും ആശിർ വടകരയും നേതൃത്വം നൽകിയ സംഗീതവിരുന്ന് ആസ്വാദകരുടെ മനം നിറച്ചു. വടകര മണ്ഡലം സെക്രട്ടറി അഷ്‌കർ വടകര അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.

കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡന്‍റ് എസ്.വി. ജലീൽ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടൂസ മുണ്ടേരി, അസൈനാർ കളത്തിങ്കൽ, ശംസുദ്ദീൻ വെള്ളികുളങ്ങര, ഒ.കെ. കാസിം, ഫൈസൽ കോട്ടപ്പള്ളി എന്നിവർ സംസാരിച്ചു. അൻവർ വടകര, എം.എ. ഷമീർ, ഷഹീർ മഹമൂദ്, ഹുസൈൻ വടകര, ഫൈസൽ ഇയ്യഞ്ചേരി, രഫി പയ്യോളി, നവാസ് വടകര എന്നിവർ നേതൃത്വം നൽകി.

കൊയിലാണ്ടി മണ്ഡലം പ്രസിഡന്‍റ് ജെ.പി.കെ. തിക്കോടി സ്വാഗതവും ജനറൽ സെക്രട്ടറി ഫൈസൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

Tags:    
News Summary - Tribute to SV in Memories with Art Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.