മനാമ: ഗ്രേറ്റർ നോയ്ഡയിൽ നടക്കുന്ന ദക്ഷിണേഷ്യയിലെ പ്രമുഖ ട്രാവൽ ഷോയിൽ ബഹ്റൈൻ ട ൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയും പെങ്കടുക്കുന്നു. ആദ്യമായാണ് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ഇൗ ഷോയിൽ പെങ്കടുക്കുന്നത്. ഇന്ത്യൻ ടൂറിസം മന്ത്രാലയത്തിെൻറയും യുനൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഒാർഗനൈസേഷെൻറയും പിന്തുണയോടെയാണ് സാറ്റെ 2020 എന്ന ട്രാവൽ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 10 വരെയാണ് പ്രദർശനം.
മാർക്കറ്റിങ് ആൻഡ് ടൂറിസം പ്രമോഷൻ ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടർ ഡോ. അലി ഫൊലാദാണ് ബഹ്റൈൻ സംഘത്തെ നയിക്കുന്നത്. ബഹ്റൈെൻറ വിനോദസഞ്ചാര സാധ്യതകൾ ഇന്ത്യയെ പരിചയപ്പെടുത്തുകയാണ് പങ്കാളിത്തത്തിെൻറ ലക്ഷ്യമെന്ന്ഡോ. അലി ഫുലാദ് പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായതായും അദ്ദേഹം പറഞ്ഞു. ഒാരോ വർഷവും അമ്പതിലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് ട്രാവൽ ഷോയിൽ പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.