ബഹ്റൈനിലേക്ക് യാത്രാ നിയന്ത്രണം കർശനം: സ്വന്തം പേരിൽ താമസ രേഖയില്ലാത്തവരുടെ യാത്ര മുടങ്ങി

മനാമ: ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്നവർ 10 ദിവസത്തെ ക്വാറന്റീൻ താമസത്തിനു സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തി​െൻറ പേരിലോ ഉള്ള താമസ രേഖയോ നാഷണൽ ഹെൽത്ത്‌ റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകാരമുള്ള ഹോട്ടലിലെ റിസർവഷൻ രേഖയോ ഹാജരാക്കിയില്ലെങ്കിൽ യാത്ര അനുമതി ലഭിക്കില്ല. ചൊവ്വാഴ്​ച കോഴിക്കോട് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ നിരവധി പേർക്ക് മതിയായ താമസ രേഖ ഹാജരാക്കാത്തതിനാൽ തിരിച്ചു പോകേണ്ടി വന്നു.

പുതിയ നിയന്ത്രണം നടപ്പാക്കിയ ആദ്യ ദിവസം ചില ഇളവുകൾ അനുവദിച്ചിരുന്നു. ഏതെങ്കിലും വിലാസം കാണിച്ചവരെയും ബഹ്‌റൈനിൽ ഇറങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ, ഇന്നലെ മുതൽ നിയന്ത്രണം കർശനമായി നടപ്പാക്കുകയായിരുന്നു.

സ്വന്തം പേരിലുള്ള ലീസ്/റെൻറൽ എഗ്രിമെൻറ്​, ഇലക്ട്രിസിറ്റി ബിൽ എന്നിവയിലൊന്നു താമസ രേഖയായി ഹാജരാക്കാം. അതല്ലെങ്കിൽ അംഗീകൃത ഹോട്ടലിൽ സ്വന്തം പേരിലെടുത്ത റിസർവഷൻ രേഖ കാണിക്കണം. നാട്ടിലെ വിമാനത്താവളത്തിൽ തമാസ രേഖ കാണിച്ചാൽ മാത്രമേ യാത്രക്ക് അനുമതി ലഭിക്കൂ. എൻ.എച്ച്.ആർ.എ അംഗീകാരമില്ലാത്ത ഹോട്ടലിൽ റിസർവേഷൻ നടത്തിയവർക്കും ചൊവ്വാഴ്​ച യാത്രാ അനുമതി ലഭിച്ചില്ല. കോവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ്​ ബഹ്​റൈൻ പുതിയ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്​.

ഇന്ത്യയിൽനിന്ന്​ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ബഹ്‌റൈനിൽ റസിഡൻസ് പെർമിറ്റ് ഉള്ളവർക്കും ബഹ്​റൈൻ പൗരൻമാർക്കും മാത്രമാണ് യാത്രാ അനുമതി

2. ബഹ്​റൈനിൽ 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധം

3. സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തി​െൻറ പേരിലോ ഉള്ള താമസ രേഖ (ലീസ്​/റെൻറൽ എഗ്രിമെൻറ്​ അല്ലെങ്കിൽ ഇലക്​ട്രിസിറ്റി ബിൽ) ഹാജരാക്കണം. അല്ലെങ്കിൽ നാഷണൽ ഹെൽത്​ റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്​.ആർ.എ) അംഗീകരിച്ച ഹോട്ടലി​ൽ റിസർവേഷൻ നടത്തിയതി​െൻറ രേഖ വേണം.

4. യാത്ര പുറപ്പെടുന്നതിന്​ 48 മണിക്കൂറിനുള്ളിലെ പിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണം. അതിൽ ക്യൂ.ആർ കോഡ്​ സ്​കാൻ ചെയ്യാൻ കഴിയുന്നതാണെന്ന്​ ഉറപ്പു വരുത്തണം

5. ബഹ്​റൈനിൽ എത്തു​േമ്പാൾ എയർപോർട്ടിൽവെച്ചും തുടർന്ന്​ 10ാം ദിവസവും കോവിഡ്​ ടെസ്​റ്റ്​ ​നടത്തണം. ഇതിന്​ Be Aware ആപ്പ് വഴി 36 ദിനാർ അടക്കണം. ഇല്ലെങ്കിൽ ഇൗ തുക കൈവശം കരുതണം.

6. ബഹ്​റൈനിൽ കോവിഡ്​ വാക്​സിൻ സ്വീകരിച്ചവർക്കും ഇൗ നിബന്ധനകൾ ബാധകം

അംഗീകാരമുള്ള ഹോട്ടലുകളുടെ വിവരം താഴെയുള്ള ലിങ്കിൽ ലഭ്യമാണ്.

ഹോട്ടൽ ലിസ്റ്റ്


Tags:    
News Summary - Bahrain Travel ban, Travel restriction, non residents,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.