മനാമ: ഒഡിഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ ദുരന്തത്തിൽ ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി. കാലഘട്ടത്തിന് അനുസരിച്ച് റെയിൽവേ സിഗ്നൽ സംവിധാനങ്ങൾ പരിഷ്കരിക്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അപകടത്തിൽ മരിച്ച ആളുകളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണം.
അപകടത്തിൽപെട്ട എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പുവരുത്തുകയും ആരോഗ്യം വീണ്ടെടുക്കുന്നതുവരെ കുടുംബങ്ങളുടെ സംരക്ഷണം സർക്കാറും ഇന്ത്യൻ റെയിൽവേയും ഏറ്റെടുക്കുകയും ചെയ്യണം. മരിച്ചവരുടെ കുടുംബത്തിൽപെട്ട അർഹരായവർക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി കൊടുക്കാൻ സർക്കാർ തയാറാകണമെന്നും ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.