??????????? ???????? ????????? ???????? ???????????????????????????? ??????? ????????? ????????????????? ?????? ???? ???????????? ?????????????

വാഹനങ്ങളുടെ സാങ്കേതിക പരിശോധന സ്വകാര്യവത്കരണം: ഒന്നാം ഘട്ട പരിശീലനം പൂര്‍ത്തിയായി

മനാമ: വാഹനങ്ങളുടെ വാര്‍ഷിക സാങ്കേതിക പരിശോധന സ്വകാര്യവത്​കരിക്കുന്നതി​​െൻറ ഭാഗമായി സാങ്കേതിക വിദഗ്​ധര്‍ക ്കുള്ള ഒന്നാം ഘട്ട പരിശീലനം
പൂര്‍ത്തിയായതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഓരോ വാഹനങ്ങളും വര്‍ഷാന്തം സാങ്കേ തിക പരിശോധന പൂര്‍ത്തിയായി റോഡില്‍ ഓടുന്നതിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ രജിസ്ട്രേഷന്‍ പുതുക്കല ്‍ നടക്കുകയുള്ളൂ.

നിലവിലിത് നടത്തിക്കൊണ്ടിരിക്കുന്നത് ട്രാഫിക് വിഭാഗമാണ്. ചെറുകിട വാഹനങ്ങള്‍ക്കും വലി യ വാഹനങ്ങള്‍ക്കും സാങ്കേതിക പരിശോധന നടത്തുന്നതിന് പ്രത്യേകം സ​െൻററുകളും സാങ്കേതിക പരിശോധകരുമുണ്ടാകും. നാഷണല്‍ മോട്ടോര്‍ കമ്പനിയിലെ സാങ്കേതിക വിദഗ്ധര്‍ക്കാണ് നിലവില്‍ ഒന്നാം ഘട്ട പരിശീലനം നല്‍കിയിട്ടുള്ളതെന്ന് ട്രാഫിക് വിഭാഗത്തിലെ ലൈസന്‍സിങ് അതോറിറ്റി ഡയറക്ടര്‍ മേജര്‍ അബ്​ദുറഹ്​മാൻ അല്‍ മുആവിദ വ്യക്തമാക്കി.
വാഹന പരിശോധന സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചതനുസരിച്ചാണ് പരിശീലന പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കാനുള്ള ചുമതല ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിനാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വാഹന ഉടമകള്‍ക്ക് വിവിധ ഭാഗങ്ങളിലുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ കഴിയുമെന്ന സൗകര്യം ഇതിനുണ്ട്. നിലവില്‍ ഈസ ടൗണിലുള്ള ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനത്താണ് എത്തേണ്ടത്. ട്രാഫിക് വിഭാഗവുമായി പൂര്‍ണ സഹകരണത്തോടും നിര്‍ദേശനമനുസരിച്ചുമായിരിക്കും സ്വകാര്യ മേഖലയിലെ ഇത്തരം പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ട്രാഫിക് സേവനം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമാണ് പ്രസ്തുത സേവനം സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Trafic vehicle inspection-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.