മനാമ: ട്രാഫിക് സുരക്ഷ ഉറപ്പാക്കാന്‍ ഇലക്ട്രോണിക് സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് സമിതി യോഗത്തിലാണ് തീരുമാനം. റോഡ് ഉപയോഗിക്കുന്ന മുഴുവന്‍ പേര്‍ക്കും സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ യോഗത്തിലുയര്‍ന്നു. റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ആഭ്യന്തര മന്ത്രി യോഗത്തിൽ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി, പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ്, ഗതാഗത-ടെലികോം മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ്, നഗരാസൂത്രണ, വികസന കാര്യ ജനറല്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് നായിഫ് ബിന്‍ ഖാലിദ് ആല്‍ ഖലീഫ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
ഇൗ അക്കാദമിക് വർഷത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷക്കുവേണ്ടി മുന്നിട്ടിറങ്ങിയതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, കമ്യൂണിറ്റി പോലീസ് എന്നിവർ വഹിച്ച പങ്കിനെ വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. അതിനു ശേഷം യോഗം വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. അനധികൃത കുടിയേറ്റക്കാർക്കും അനധികൃത ടാക്സി ഡ്രൈവർമാർക്കും എതിരെ പരിശോധന വേണമെന്ന ആവശ്യവും യോഗത്തിലുയർന്നു. മെട്രോ റെയിലുമായി ബന്ധപ്പെട്ട പഠനം ഗതാഗത മന്ത്രി അവതരിപ്പിച്ചു. ട്രാഫിക് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്‍െറ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.