മനാമ: ശൈഖ് ഈസ ബിൻ സൽമാൻ കോസ്‌വേയിൽ റോഡ് പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ വാരാന്ത്യത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. മനാമയിലേക്ക് പോകുന്ന പടിഞ്ഞാറ് ദിശയിലുള്ള ട്രാഫിക്കിലെ വേഗത കുറഞ്ഞ ലൈൻ ആണ് പ്രവൃത്തികളുടെ ഭാഗമായി അടച്ചിടുന്നത്. ഈ സമയത്ത് ഗതാഗതത്തിനായി രണ്ട് ലെനുകൾ ലഭ്യമാക്കും.
വെള്ളിയാഴ്ച പുലർച്ചെ 12:00 മുതൽ ഞായറാഴ്ച പുലർച്ചെ 05:00 വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി റോഡ് ഉപയോഗിക്കുന്ന എല്ലാവരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.