മനാമ: വെള്ളം വലിച്ചെടുത്താല്‍ വലിപ്പം ഇരട്ടിയാകുന്ന തരത്തിലുള്ള 11,055 കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തതായി വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം അറിയിച്ചു. കുട്ടികള്‍ ഇത്തരം കളിപ്പാട്ടങ്ങളോ അതി​​െൻറ ഭാഗങ്ങളോ അബദ്ധത്തില്‍ വിഴുങ്ങാനിട വരികയാണെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുമെന്നതാണ് ഇതിന് കാരണമായി ചൂണിടക്കാട്ടുന്നത്. കുട്ടികള്‍ക്ക് അപകടകരമായ കളിപ്പാട്ടങ്ങള്‍ വില്‍പന നടത്തുന്നതിന് വിലക്കുള്ളതായി മന്ത്രാലയത്തിലെ സ്റ്റാന്‍ഡേര്‍ഡ് ആൻറ്​ മെട്രോളജി വകുപ്പ് ഡയറക്ടര്‍ മുന അല്‍അലവി വ്യക്തമാക്കി.

വിവിധ കച്ചവട സ്ഥാപനങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പരിശോധന നടത്തുകയും ഇത്തരം കളിപ്പാട്ടങ്ങള്‍ വ്യാപകമായി കാണപ്പെടുകയും സാഹചര്യത്തിലാണ് ഇവ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. കളിപ്പാട്ടങ്ങള്‍ക്ക് ജി.സി.സി രാഷ്​ട്രങ്ങള്‍ നിര്‍ണയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഇവ പാലിച്ചിട്ടില്ലെന്ന കാരണത്താല്‍ വിൽപ്പനക്ക് അനുവാദം നല്‍കാന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മൊത്തക്കച്ചവടക്കാരുടെ അടുത്താണ് ഇത്തരം കളിപ്പാട്ടങ്ങള്‍ കൂടുതലും കണ്ടെടുത്തത്. ഇവ ഉപയോഗിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചോ എങ്ങിനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചോ നിര്‍ദേങ്ങളും നല്‍കിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. 50 ഓളം വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് 11,055 കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - toys-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.