വോയിസ് ഓഫ് ട്രിവാൻഡ്രം ഓണാഘോഷം
മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം "ഒരുമയോടെ ഒരോണം 2025 ' എന്ന പേരിൽ സമുചിതമായി ഓണം ആഘോഷിച്ചു.
കുട്ടികളുടെയും മുതിർന്ന അംഗങ്ങളുടെയും വിവിധ കലാ കായിക പരിപാടികളോടെ ഏവർക്കും ആസ്വദിക്കാവുന്ന രീതിയിൽ ആണ് പരിപാടികൾ ആസൂത്രണം ചെയ്തത്. ഓണാഘോഷ പരിപാടികൾ പ്രസിഡന്റ് സിബി കെ തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു.
കൺവീനർ സെൻ ചന്ദ്ര ബാബു ജോയിന്റ് കൺവീനർമാർ എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം അഞ്ചു മണിവരെ തുടർന്ന പരിപാടിൽ ആവേശോജ്വലമായ പുരുഷ, വനിതാ ടീമുകളുടെവടംവലി മത്സരത്തോടെ അവസാനിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവര്ക്കും വൈസ് പ്രസിഡന്റ് മനോജ് വർക്കല നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.