മനാമ: ബഹ്റൈനിൽ തൊഴിൽരഹിതരിൽ നാലിൽമൂന്നു ഭാഗവും സ്ത്രീകളെന്ന് കണ്ടെത്തൽ. 2024ൽ രാജ്യത്തെ ഓപൺ ഡേറ്റ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 20 വയസ്സോ അതിനുമുകളിലോ ഉള്ള സ്ത്രീകളാണ് തൊഴിൽരഹിതരായി കണ്ടെത്തിയത്. തൊഴിലന്വേഷകരായ 20 വയസ്സിനു മുകളിലുള്ളവരായ 15,683 പേരിൽ 11,763 പേരും സ്ത്രീകളാണ്. ബിരുദധാരികളായ ജോലിയില്ലാത്ത 8597 സ്ത്രീകളാണുള്ളത്.
17 വയസ്സു മുതൽ നോക്കുമ്പോൾ തൊഴിലന്വേഷകരായി 17,402 പേരാണ് ആകെയുള്ളത്. ഇതിൽ 1719 പേർ 20 വയസ്സിന് താഴെയുള്ളവരും 5324 പേർ 20 നും 24നും ഇടയിൽ പ്രായമുള്ളവരുമാണ്. ജോലി അന്വേഷിക്കുന്നവരിൽ ഭൂരിഭാഗവും ബിരുദധാരികളാണെന്നതാണ് മറ്റൊരു വസ്തുത.
60 ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഡിഗ്രി യോഗ്യത തന്നെയെങ്കിലും ഉണ്ട്. ഏകദേശം 10,241 പേർ ബാച്ചിലേഴ്സ് ബിരുദമുള്ളവരാണ്. 83 പേർക്ക് മാസ്റ്റേഴ്സ് ബിരുദവുമുണ്ട്. ഡോക്ടറേറ്റ് നേടിയ ഒരു യുവതിയും ജോലി അന്വേഷകരിലുണ്ട്. സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം ഡിപ്ലോമ പൂർത്തിയാക്കിയ 924 തൊഴിലന്വേഷകരും ഈ ലിസ്റ്റിലുണ്ട്. പ്ലസ് ടു വരെ യോഗ്യതയുള്ളവർ 4640 പേരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.