മനാമ: സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തതിനും രാജ്യത്തിന്റെ ധാർമിക മൂല്യങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്തതിനും ആന്റി സൈബർ ക്രൈംസ് ഡയറക്ടറേറ്റ് മൂന്നു പേരെ അറസ്റ്റ് ചെയ്തു.
പിടിയിലായവരെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തരം പ്രവൃത്തികൾ നിയമപ്രകാരം ശിക്ഷാർഹമാണെന്നും സാമൂഹിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ വ്യക്തമാക്കി. പൊതു ക്രമവും സാമൂഹിക മൂല്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി, സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.