മൂന്നു പള്ളികൾ അടച്ചു; നാലെണ്ണം തുറന്നു

മ​നാ​മ: കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്​ മൂ​ന്നു പ​ള്ളി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​താ​യി നീ​തി​ന്യാ​യ, ഇ​സ്​​ലാ​മി​ക കാ​ര്യ, ഒൗ​ഖാ​ഫ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രെ​യും പ​ള്ളി അ​ധി​കാ​രി​ക​ൾ അ​ക​ത്ത്​ പ്ര​വേ​ശി​പ്പി​ച്ച​താ​യും കോ​വി​ഡ്​ ബാ​ധി​ച്ച​വ​രും ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഒ​രാ​ഴ്​​ച​ക്ക​കം അ​ണു​ന​ശീ​ക​ര​ണം, സ​മ്പ​ർ​ക്ക ശൃം​ഖ​ല ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കും.

അ​തേ​സ​മ​യം, നേ​ര​ത്തേ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച നാ​ലു​ പ​ള്ളി​ക​ൾ തു​റ​ന്നു​കൊ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു. അ​ണു​ന​ശീ​ക​ര​ണം ഉ​ൾ​പ്പെ​ടെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷ​മാ​ണ്​ പ​ള്ളി​ക​ൾ തു​റ​ക്കു​ന്ന​ത്. കോ​വി​ഡ്​ സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും, പ്ര​ത്യേ​കി​ച്ച്​ പ​ള്ളി​ക​ളു​ടെ ചു​മ​ത​ല​യു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Three churches closed; Four opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.