‘സ്പെ​ക്ട്ര 2020’ ക​ലാ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ ട്രോ​ഫി ന​ൽ​കു​ന്നു

'സ്പെക്ട്ര 2020' കലാമത്സര വിജയികളെ പ്രഖ്യാപിച്ചു

മ​നാ​മ: 12ാമ​ത്​ ഫേ​ബ​ർ- കാ​സ്​​റ്റ​ൽ 'സ്പെ​ക്ട്ര 2020' ക​ലാ മ​ത്സ​ര വി​ജ​യി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും വി​ജ​യി​ക​ളു​ടെ പെ​യി​ൻ​റി​ങ്ങു​ക​ൾ അ​ട​ങ്ങി​യ ക​ല​ണ്ട​റി​െൻറ വി​ത​ര​ണ​വും ന​ട​ന്നു. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി‌.​ആ​ർ‌.​എ​ഫ്) സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക ആ​ർ​ട്ട് കാ​ർ​ണി​വ​ൽ 'സ്പെ​ക്ട്ര 2020'ന്​ ​മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ഡി​സം​ബ​ർ 11ന് ​ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന ക​ലാ​മ​ത്സ​ര​ത്തി​ൽ ബ​ഹ്‌​റൈ​നി​ലെ 15 സ്‌​കൂ​ളു​ക​ളി​ൽ നി​ന്ന് 300ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ മു​തി​ർ​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​നും മ​ത്സ​ര​മു​ണ്ടാ​യി​രു​ന്നു.

ഫ​ല​പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യു​ഷ് ശ്രീ​വാ​സ്​​ത​വ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഐ.​സി‌.​ആ​ർ‌.​എ​ഫ് ചെ​യ​ർ​മാ​ൻ അ​രു​ൾ​ദാ​സ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ ഫി​ലി​പ്പ്, ഉ​പ​ദേ​ഷ്​​ടാ​വ് ഭ​ഗ​വാ​ൻ അ​സ​ർ​പോ​ട്ട, സ്പെ​ക്ട്ര ക​ൺ​വീ​ന​ർ റോ​സ​ലി​ൻ റോ​യ്, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ജോ. ​സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, ട്ര​ഷ​റ​ർ മ​ണി ല​ക്ഷ്​​മ​ണ​മൂ​ർ​ത്തി, സ്പെ​ക്ട്ര ജോ. ​ക​ൺ​വീ​ന​ർ അ​നീ​ഷ് ശ്രീ​ധ​ര​ൻ, നി​തി​ൻ ജേ​ക്ക​ബ്, മു​ര​ളീ​കൃ​ഷ്​​ണ​ൻ, സു​നി​ൽ കു​മാ​ർ, ശ്രീ​ധ​ർ, നി​ഷ രം​ഗ​രാ​ജ​ൻ, ഫാ​ബ​ർ കാ​സ്​​റ്റ​ൽ ബ​ഹ്‌​റൈ​ൻ ഹെ​ഡ് സ​ഞ്ജ​യ് ഭാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വും ദേ​ശീ​യ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​െൻറ പ​രി​ശീ​ല​ക​നു​മാ​യ ഡ​ബ്ല്യു.​വി രാ​മ​ൻ 'നി​ങ്ങ​ളു​ടെ മ​ന​സ്സി​നെ ശ​ക്തി​പ്പെ​ടു​ത്തു​ക' എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. നാ​ല് പ്രാ​യ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഓ​രോ ഗ്രൂ​പ്പി​ൽ നി​ന്നു​മു​ള്ള മി​ക​ച്ച മൂ​ന്ന്​ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി.

വി​ജ​യി​ക​ൾ:

ഗ്രൂ​പ് ഒ​ന്ന്​: ശ്രീ​ഹ​രി സ​ന്തോ​ഷ്, എ​ലീ​ന പ്ര​സ​ന്ന, അ​ബ്​​ദു​ൽ റ​ഹ്മാ​ൻ ഷാ​യാ​ൻ (ഇ​ന്ത്യ​ൻ സ്​​കൂ​ൾ)

ഗ്രൂ​പ് ര​ണ്ട്​: ദേ​വ്ന പ്ര​വീ​ൺ (ഏ​ഷ്യ​ൻ സ്​​കൂ​ൾ), മ​ധു​മി​ത ന​ട​രാ​ജ​ൻ, നേ​ഹ ജ​ഗ​ദീ​ഷ് (ഇ​ന്ത്യ​ൻ സ്​​കൂ​ൾ)

ഗ്രൂ​പ് മൂ​ന്ന്​: അ​സി​ത ജ​യ​കു​മാ​ർ (ഇ​ന്ത്യ​ൻ സ്​​കൂ​ൾ), ശി​വ​ന​ന്ദ് ഹ​രീ​ഷ് (ഏ​ഷ്യ​ൻ സ്​​കൂ​ൾ), സ്വാ​തി സാ​ജി​ത് (ഇ​ന്ത്യ​ൻ സ്​​കൂ​ൾ).

ഗ്രൂ​പ് നാ​ല്​: ഹു​ദ ഫൈ​സ​ൽ ജാ​ഫ​ർ യൂ​സ​ഫ് ഹ​മ​ദ് (എ‌.​എം.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ), ശി​ൽ‌​പ സ​ന്തോ​ഷ് (ഇ​ന്ത്യ​ൻ സ്​​കൂ​ൾ), വ​ന്ദ​ന ര​മേ​ഷ് (ന്യൂ ​ഇ​ന്ത്യ​ൻ സ്​​കൂ​ൾ)

ഗ്രൂ​പ് അ​ഞ്ച്​: പ്രി​ജി സു​ധാ​ക​ർ, വി​കാ​സ് കു​മാ​ർ ഗു​പ്​​ത, അ​മി​ഷാ ദേ​വ​ൻ

ക​ല​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്​​ത​വ ആ​ദ്യ കോ​പ്പി സ​ഞ്ജ​യ് ബാ​ന്​ ന​ൽ​കി നി​ർ​വ​ഹി​ച്ചു. മ​ത്സ​ര​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​നം കു​ടും​ബ​ക്ഷേ​മ ഫ​ണ്ടി​ലേ​ക്ക് മാ​റ്റി​വെ​ക്കും. മ​രി​ച്ച ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​ണ്​ ഇ​ത്​ വി​നി​യോ​ഗി​ക്കു​ക. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.