മനാമ: മലയാളി മനസ്സിൽ നന്മയുടെ കണിക്കൊന്നകൾ വിരിയുന്ന വിഷുക്കാലത്ത്, പവിഴദ്വീപിലെ പ്രവാസി കലാകാരൻമാർ അണിയിച്ചൊരുക്കിയ ‘ന്റെ കൃഷ്ണാ’ എന്ന സംഗീത ആൽബം ജനമനസ്സുകളെ കീഴടക്കി മുന്നേറുന്നു. അമ്പാടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് ശ്രീകുമാറിന്റെ ഹൃദയസ്പർശിയായ വരികൾക്ക് ഈണം നൽകിയത് ഗായകനും സംഗീത സംവിധായകനുമായ ഉണ്ണികൃഷ്ണൻ ആണ്.
ഐഡിയ സ്റ്റാർ സിങ്ങർ, ഗന്ധർവസംഗീതം, ഇന്ത്യൻ വോയിസ് തുടങ്ങിയ റിയാലിറ്റി ഷോകളിൽ മത്സരാർഥിയും അറിയപ്പെടുന്ന പിന്നണി ഗായികയും ആയ വിജിത ശ്രീജിത്ത് ആണ് ഗാനം ആലപിച്ചത്. നൃത്തസംവിധാനം അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ. സിത്താര ശ്രീധരൻ ആണ്. ആൽബത്തിന്റെ ആശയവും സംവിധാനവും ജയകുമാർ വയനാട് നിർവഹിച്ചു.
ബഹ്റൈൻ കേരളീയ സമാജത്തിലും റിഫയിലുമാണ് ചിത്രീകരണം നടന്നത്. ഛായാഗ്രഹണം ബിജു ഹരിദാസ്, സൂര്യ പ്രകാശ്, കിരീടം ഉണ്ണി എന്നിവർ നിർവഹിച്ചപ്പോൾ വെളിച്ചവിധാനം കൃഷ്ണകുമാർ പയ്യന്നൂരും ഷിബു ജോണും ചേർന്ന് മനോഹരമാക്കി. ബഹ്റൈൻ കലാവേദികളിലെ പ്രശസ്തരായ കലാകാരൻമാർ സംഗീത ആൽബത്തിന്റെ വിവിധ മേഖലകളിൽ ഭാഗമായിരുന്നു.
ലളിത ധർമരാജ്, നീതു സലീഷ് എന്നിവർ ചമയവും ശ്യാം രാമചന്ദ്രൻ, മനേഷ് നായർ തുടങ്ങിയവർ രംഗസംവിധാനവും കൈകാര്യം ചെയ്തു. വിഷു ദിനത്തിൽ കോൺവെക്സ് മീഡിയ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്ത ആൽബം ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി.
ജയകുമാർ വയനാട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.