ബ​ഹ്​​റൈ​ൻ വ​നി​ത ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ്രി​ന്‍സ​സ് സ​ബീ​ക്ക ബി​ന്‍ത് ഇ​ബ്രാ​ഹിം

ആ​ല്‍ ഖ​ലീ​ഫ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ​ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​പ്പോ​ൾ

സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് ഹ​മ​ദ് രാ​ജാ​വ് ന​ല്‍കു​ന്ന പി​ന്തു​ണ ശ്ര​ദ്ധേ​യം

'രാ​ജ്യ​ത്തി​‍െൻറ വി​ക​സ​ന​ത്തി​ല്‍ ബ​ഹ്റൈ​ന്‍ വ​നി​ത​ക​ൾ'​എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​വ​ര്‍ഷ​ത്തെ വ​നി​ത

ദി​നാ​ച​ര​ണം

മ​നാ​മ: ബ​ഹ്റൈ​ന്‍ വ​നി​ത​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും വ​ള​ര്‍ച്ച​ക്കും രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ ന​ല്‍കു​ന്ന പി​ന്തു​ണ ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് രാ​ജ​പ​ത്നി​യും ബ​ഹ്റൈ​ന്‍ വ​നി​ത സു​പ്രീം കൗ​ണ്‍സി​ല്‍ ചെ​യ​ര്‍പേ​ഴ്സ​ണു​മാ​യ പ്രി​ന്‍സ​സ് സ​ബീ​ക്ക ബി​ന്‍ത് ഇ​ബ്രാ​ഹിം ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഹ​മ​ദ് രാ​ജാ​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഈ ​വ​ര്‍ഷ​ത്തെ വ​നി​ത ദി​നാ​ച​ര​ണം ഹ​മ​ദ് രാ​ജാ​വി​‍െൻറ ര​ക്ഷാ​ധി​കാ​രി​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന​തി​ന് അം​ഗീ​കാ​രം കി​ട്ടി​യ​തി​‍െൻറ സ​ന്തോ​ഷ​വും അ​വ​ര്‍ പ​ങ്കു​വെ​ച്ചു. വ​നി​ത സു​പ്രീം കൗ​ണ്‍സി​ല്‍ രൂ​പ​വ​ത്ക​രി​ച്ച​തി​െൻറ 20 വ​ര്‍ഷം പൂ​ര്‍ത്തി​യാ​കു​ന്ന വേ​ള​യി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ​നി​ത​ക​ളു​ടെ സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്താ​നും അ​വ​രെ മു​ഖ്യ​ധാ​ര​യി​ല്‍ കൊ​ണ്ടു​വ​രാ​നും സാ​ധി​ച്ച​താ​യി അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 'രാ​ജ്യ​ത്തി​െൻറ വി​ക​സ​ന​ത്തി​ല്‍ ബ​ഹ്റൈ​ന്‍ വ​നി​ത​ക​ൾ'​എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​വ​ര്‍ഷം വ​നി​ത ദി​നം കൊ​ണ്ടാ​ടു​ക. സ്ത്രീ​ക​ളു​ടെ വ​ള​ര്‍ച്ച​യി​ലും മു​ന്നേ​റ്റ​ത്തി​ലും കാ​ര്യ​മാ​യ പ​ങ്ക് വ​ഹി​ക്കാ​ന്‍ സു​പ്രീം കൗ​ണ്‍സി​ലി​െൻറ പ്ര​വ​ര്‍ത്ത​ന​ത്തി​ലൂ​ടെ സാ​ധി​ച്ചി​ട്ടു​ണ്ട്. രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, വ്യാ​പാ​ര, തീ​രു​മാ​ന മേ​ഖ​ല​ക​ളി​ല്‍ അ​വ​രു​ടെ ക​ഴി​വും ശ​ക്തി​യും കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന്​ പ്രി​ന്‍സ​സ് സ​ബീ​ക്ക വ്യ​ക്ത​മാ​ക്കി.

പൊ​തു​രം​ഗ​ത്ത് സ്ത്രീ​സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്താ​നും അ​വ​രു​ടെ ക​ഴി​വു​ക​ള്‍ ക്രി​യാ​ത്​​മ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​മു​ള്ള പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ക​യും അ​വ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ആ​ധു​നി​ക ബ​ഹ്റൈ​ന്‍ ശ്ര​ദ്ധേ​യ​മാ​വു​ന്ന​ത് സ്ത്രീ ​പു​രു​ഷ സ​മ​ത്വ​വും അ​വ​ര്‍ക്ക് ന​ല്‍കു​ന്ന സ്വാ​ത​ന്ത്ര്യ​വും നീ​തി​യു​മാ​ണ്. സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ചേ​ര്‍ന്ന് രാ​ജ്യ​ത്തി​‍െൻറ വി​ക​സ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഇ​തി​ന​കം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​‍െൻറ നി​ര്‍മാ​ണ പ്ര​ക്രി​യ​യി​ല്‍ അ​വ​ഗ​ണി​ക്കാ​നാ​വാ​ത്ത ശ​ക്തി​യാ​യി അ​വ​ര്‍ മാ​റി​യി​ട്ടു​ണ്ടെ​ന്നും പ്രി​ന്‍സ​സ് സ​ബീ​ക്ക ചൂ​ണ്ടി​ക്കാ​ട്ടി.

എ​ല്ലാ വ​ര്‍ഷ​വും ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് അ​റ​ബ് വ​നി​ത ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. അ​റ​ബ് വ​നി​ത​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും വ​ള​ര്‍ച്ച​ക്കും ശാ​ക്തീ​ക​ര​ണ​ത്തി​നും വ​ഴി കാ​ണി​ക്കാ​ന്‍ ബ​ഹ്റൈ​ന്‍ വ​നി​ത​ക​ള്‍ക്ക് സാ​ധ്യ​മാ​യി​ട്ടു​ണ്ട്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ അ​വ​ര്‍ ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ള്‍ മാ​തൃ​ക​പ​ര​മാ​ണ്.

മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​ലും ശാ​ന്തി​യി​ലും പ​ങ്കാ​ളി​യാ​കാ​നും കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും സ്വ​സ്ഥ​ത സാ​ധ്യ​മാ​ക്കാ​നും അ​റ​ബ് സ്ത്രീ​ക​ള്‍ വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്ക് നി​ര്‍ണാ​യ​ക​മാ​ണെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. പെ​ണ്‍കു​ട്ടി​ക​ള്‍ക്കു മാ​ത്ര​മാ​യി ആ​ദ്യ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ 1950ല്‍ ​സ്ഥാ​പി​ക്കാ​ന്‍ സാ​ധി​ച്ച​തും നേ​ട്ട​മാ​ണെ​ന്ന് അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags:    
News Summary - The support given by Hamadraja to the higher mind of women is remarkable.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.