മനാമ: ജനിതകമാറ്റം വന്ന കൊറോണ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ നടപടി കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതുമായി ബന്ധെപ്പട്ട പുതിയ നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് വിശദമാക്കി. ജനുവരി 31 ഞായർ മുതൽ മൂന്നാഴ്ചത്തേക്ക് സ്വകാര്യ, സർക്കാർ സ്കൂളുകളിലെയും കിൻറർ ഗാർട്ടനുകളിെലയും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പഠനം ഒാൺലൈനാക്കും. എന്നാൽ, ജീവനക്കാർ സ്ഥാപനങ്ങളിൽ ഹാജരാകണം. കോഫി ഷോപ്പുകളിലെയും റസ്റ്റാറൻറുകളിലെയും ഡൈൻ ഇൻ സർവിസും മൂന്നാഴ്ചത്തേക്ക് നിർത്തിവെക്കും.
വരുംദിവസങ്ങളിലെ കോവിഡ് വ്യാപനനിരക്ക് പരിഗണിച്ചായിരിക്കും തുടർ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിരോധ നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ വ്യക്തമാക്കി. റസ്റ്റാറൻറുകൾ, ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കും. വരുംദിവസങ്ങളിൽ കൂടുതൽ കോവിഡ് പരിശോധന ഏർപ്പെടുത്തുമെന്നും അൽ മാനിഅ് കൂട്ടിച്ചേർത്തു.
മനാമ: കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മാസ്ക് ധരിക്കാത്തതിെൻറ പേരില്‍ 8000 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി പബ്ലിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് ബിന്‍ ഹസന് അല്‍ ഹസന് വ്യക്തമാക്കി. ജനുവരി ഒന്നു മുതല്‍ 26 വരെയുള്ള കണക്കനുസരിച്ചാണ് ഇത്രയും പേര് പിടിയിലായത്. കൂടിച്ചേരല്‍ നിയമം ലംഘിച്ച 518 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനാമ: കോവിഡ് പ്രതിരോധ വാക്സിൻ ഒന്നും രണ്ടും ഘട്ടം പൂർത്തിയാക്കിയവർക്ക് എല്ലാ പാനീയങ്ങൾക്കും 30 ശതമാനം കിഴിവ് പ്രഖ്യാപിച്ച് േകാഫി 1717 എന്ന സ്ഥാപനം രംഗത്ത്. ജനങ്ങളിൽ പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നതിനുള്ള താൽപര്യമുണ്ടാക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് ഉടമകൾ വിശദീകരിച്ചു.
മനാമ: രാജ്യത്ത് ഒരു കോവിഡ് മരണംകൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 370 ആയി. കഴിഞ്ഞ ദിവസം 10,055 പേരെ പരിശോധിച്ചതിൽ 459 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 245 പേർ രോഗമുക്തി നേടി. നിലവിൽ കോവിഡ് ബാധിതരായ 3313 പേരിൽ 21 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതിനകം കോവിഡ് മോചിതരായവരുടെ എണ്ണം 97,006 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.