മീ​ന്‍ പി​ടി​ത്ത​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് തെ​ളി​വെ​ടു​പ്പ് പൂ​ര്‍ത്തി​യാ​യി

മ​നാ​മ: ബ​ഹ്റൈ​നി​ല്‍ നി​ന്നു​ള്ള മീ​ന്‍ പി​ടി​ത്ത​ക്കാ​രെ ഖ​ത്ത​ര്‍ കോ​സ്​​റ്റ്​ ഗാ​ര്‍ഡ് അ​ധി​കൃ​ത​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ തെ​ളി​വെ​ടു​പ്പ് പൂ​ര്‍ത്തി​യാ​യ​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളി​ല്‍നി​ന്നാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ട് ഖ​ത്ത​ര്‍ സ​മു​ദ്രാ​തി​ര്‍ത്തി ലം​ഘി​ച്ചെ​ന്ന പേ​രി​ല്‍ കോ​സ്​​റ്റ്​ ഗാ​ര്‍ഡ് അ​ധി​കൃ​ത​ര്‍ ആ​ക്ര​മി​ക്കു​ക​യും ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും ബാ​ക്കി​യു​ള്ള​വ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​നഃ​പൂ​ര്‍വ​മു​ള്ള കൊ​ല​പാ​ത​ക​മാ​ണെ​ന്നും അ​തി​നാ​ല്‍ അ​വ​കാ​ശി​ക​ള്‍ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍കു​ന്ന​തോ​ടൊ​പ്പം കൊ​ല​ക്കു​റ്റം ചു​മ​ത്തി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ക്ക് ഖ​ത്ത​ര്‍ കോ​ട​തി​യി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. സ​മു​ദ്രാ​തി​ര്‍ത്തി ലം​ഘി​ച്ച​തി​നാ​ല്‍ ബോ​ട്ട് ത​ട​ഞ്ഞു​വെ​ച്ച​താ​യി ബ​ഹ്റൈ​ന്‍ കോ​സ്​​റ്റ്​ ഗാ​ര്‍ഡ് അ​ധി​കൃ​ത​ര്‍ക്ക് ഖ​ത്ത​ര്‍ കോ​സ്​​റ്റ്​ ഗാ​ര്‍ഡ് വി​വ​രം ന​ല്‍കി​യി​രു​ന്നു.

ഖ​ത്ത​ര്‍ കോ​സ്​​റ്റ്​ ഗാ​ര്‍ഡി​െൻറ സു​ര​ക്ഷാ ബോ​ട്ടും മീ​ന്‍പി​ടി​ത്ത​ക്കാ​രു​ടെ ബോ​ട്ടും കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞ​താ​യാ​ണ് അ​വ​ര്‍ ന​ല്‍കി​യ വി​ശ​ദീ​ക​ര​ണം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ളും സ​മു​ദ്രാ​തി​ര്‍ത്തി സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​ങ്ങ​ളും ഖ​ത്ത​ര്‍ അ​ധി​കൃ​ത​ര്‍ക്ക് ന​ല്‍കു​ന്ന​തി​നു​ള്ള ന​ട​പ​ടി ബ​ഹ്റൈ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ അ​പാ​യ​പ്പെ​ടു​ത്താ​നു​ദ്ദേ​ശി​ച്ച് മ​നഃ​പൂ​ര്‍വ​മാ​ണ് കൂ​ട്ടി​യി​ടി​യു​ണ്ടാ​ക്കി​യ​തെ​ന്ന് മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ള്‍ മൊ​ഴി ന​ല്‍കി. ത​ങ്ങ​ളെ ര​ക്ഷി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചി​ട്ടും ഖ​ത്ത​ര്‍ അ​ധി​കൃ​ത​ര്‍ അ​തി​നു സ​ന്ന​ദ്ധ​മാ​യി​ല്ലെ​ന്ന് പ​രി​ക്കേ​റ്റ മീ​ന്‍പി​ടി​ത്ത​ക്കാ​ര്‍ പ​റ​ഞ്ഞു. ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​താ​യും ആ​രോ​പി​ച്ചു.

സി​വി​ല്‍ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​ന്യാ​യ​ത്തി​െൻറ പ​ക​ര്‍പ്പ് ഖ​ത്ത​ര്‍ അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റാ​നും മീ​ന്‍പി​ടി​ത്ത​ക്കാ​ര​‍െൻറ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടാ​നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.