സു​ധീ​ർ തി​രു​നി​ല​ത്ത്​ 

വായ്​പ പദ്ധതി കാര്യക്ഷമമാക്കണം

മ​നാ​മ: തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട്​ കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക്​ സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ 1000 കോ​ടി രൂ​പ​യു​ടെ വാ​യ്​​പ പ​ദ്ധ​തി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​ത്​ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന്​ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്​​റൈ​ൻ ക​ൺ​ട്രി ഹെ​ഡ്​ സു​ധീ​ർ തി​രു​നി​ല​ത്ത്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടി​ല്ല. ഇ​പ്പോ​ൾ​ത​ന്നെ പ്ര​വാ​സി​ക​ൾ​ക്ക്​ വാ​യ്​​പ ല​ഭി​ക്ക​ു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ നി​ര​വ​ധി​യാ​ണ്.

ഇ​തി​ന്​ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ ക​ഴി​യ​ണം. പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സ വാ​യ്​​പ ല​ഭി​ക്കു​ന്ന​തി​നു​ള്ള ത​ട​സ്സ​ങ്ങ​ളും നീ​ക്ക​ണം.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ മ​സ്​​തി​ഷ്​​കാ​ഘാ​തം, ഹൃ​ദ​യാ​ഘാ​തം, ത​ള​ർ​വാ​തം, അ​ർ​ബു​ദം പോ​ലു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്ക​ടി​മ​പ്പെ​ട്ട് കി​ട​പ്പി​ലാ​യ രോ​ഗി​ക​ളി​ൽ പ​ല​രും സാ​മ്പ​ത്തി​ക​മാ​യി ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്. നാ​ട്ടി​ൽ ഇ​വ​രു​ടെ സൗ​ജ​ന്യ തു​ട​ർ​ചി​കി​ത്സ​ക്കു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണം.

Tags:    
News Summary - Kerala Budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.