മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ടീം ബഹ്റൈനെ അഭിനന്ദിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നൽകിയ പെരുന്നാൾ സന്ദേശത്തിൽ അഭിമാനം കൊള്ളുന്നതായി ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹ് പറഞ്ഞു. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ കൈവരിച്ച നേട്ടങ്ങളെയും രാജാവ് അഭിനന്ദിച്ചിരുന്നു.
ടീം ബഹ്റൈനിലെ എല്ലാ അംഗങ്ങളോടും മഹാമാരിയെ പരാജയപ്പെടുത്താൻ സംഭാവന നൽകിയ മറ്റെല്ലാവരോടുമുള്ള പൗരന്മാരുടെയും പ്രവാസികളുടെയും നന്ദി പ്രതിഫലിപ്പിക്കുന്നതാണ് രാജാവിെൻറ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികൾക്കും പ്രവാസികൾക്കും ആരോഗ്യ സേവനങ്ങളും വാക്സിനും നൽകാനുള്ള രാജാവിെൻറ നിർദേശങ്ങളും ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തിയ സാമ്പത്തിക ഉത്തേജക പാക്കേജും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറക്കാൻ സഹായിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലെ സർക്കാറിനും മെഡിക്കൽ, നഴ്സിങ് സ്റ്റാഫ് ഉൾപ്പെടെ മുൻനിര പോരാളികൾക്കും ദേശീയ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കും ശൂറ കൗൺസിൽ ചെയർമാൻ നന്ദി അറിയിച്ചു. രാജകൽപന നടപ്പാക്കാനുള്ള ഇവരുടെ പ്രതിബദ്ധതയാണ് രോഗവ്യാപനം കുറക്കാനും ഗ്രീൻ ലെവലിലേക്ക് എത്താനും സഹായിച്ചത്. ഹമദ് രാജാവിനും കിരീടാവകാശിക്കും ബഹ്റൈൻ ജനതക്കും അദ്ദേഹം ഇൗദ് ആശംസ നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.