മനാമ: കിങ് ഹമദ് ഹൈവേ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി.
അല്‍ബ, നുവൈദറാത്ത് മേല്പാലങ്ങളുടെ പൂര്ത്തീകരണത്തോടൊപ്പമാണ് കിങ് ഹമദ് കോസ്വേ നവീകരണ, വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. റോഡ് 96 മുതല്‍ അസ്കര്‍ ജങ്ഷന് വരെ രണ്ടു ലൈനുകളായിരുന്നത് മൂന്ന് ലൈനുകളായി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കാനും കൂടുതല്‍ വാഹനങ്ങളെ ഉള്‍ക്കൊള്ളാനും നവീകരണ പ്രവര്‍ത്തനം വഴി സാധിച്ചതായി മന്ത്രി അവകാശപ്പെട്ടു. ദിനേന കിങ് ഹമദ് ഹൈവേ വഴി നവീകരണത്തിന് മുമ്പ് 5000 വാഹനങ്ങളാണ് മണിക്കൂറില്‍ കടന്നുപോയിരുന്നത്.
എന്നാലിപ്പോഴിത് മണിക്കൂറില്‍ 6500 വാഹനങ്ങളായി വര്‍ധിച്ചിട്ടുണ്ട്. കൂടാതെ, വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള കാത്തുനില്പ് സമയത്തില്‍ 34 ശതമാനത്തിെൻറ കുറവുണ്ടായിട്ടുമുണ്ട്. അസ്കര്‍, ജോവ്, അദ്ദോര്, ദുറത്തുല്‍ ബഹ്റൈന്‍, ഖലീഫ സിറ്റി എന്നിവിടങ്ങളില്‍നിന്നും വരുന്നവര്‍ക്കും അങ്ങോട്ട് പോകുന്നവര്‍ക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കും.
ബാപ്കോ, അല്‍ബ എന്നീ കമ്പനികളിലേക്ക് പോകാനും വരാനുമുള്ള സൗകര്യവും വര്‍ധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.