ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ 'തരംഗ് 2021'ആദ്യഘട്ട മത്സരങ്ങൾ ഓൺലൈനിൽ നടന്നു. ലെവൽ ഡി, സി വിദ്യാർഥികൾ ഹിന്ദി, ഇംഗ്ലീഷ് കവിത പാരായണ മത്സരങ്ങളിൽ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ കലാമത്സരങ്ങളിലൊന്നാണ് ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ. 130 ഓളം ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കാൻ കഴിഞ്ഞതായി സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. പരിപാടിക്ക് വിദ്യാർഥികളിൽനിന്ന് ആവേശഭരിതമായ പ്രതികരണം ലഭിച്ചതായി സ്കൂൾ സെക്രട്ടറി സജി ആൻറണി പറഞ്ഞു.
കലയിലും സാഹിത്യത്തിലും തങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് യൂത്ത് ഫെസ്റ്റിവൽ അവസരം ഒരുക്കുന്നതായി പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി പറഞ്ഞു. സ്റ്റേജ്, സ്റ്റേജ് ഇതര മത്സരങ്ങളിൽ പരമാവധി പോയൻറുകൾ നേടുന്നവർക്ക് ഗ്രാൻഡ് ഫിനാലെയിൽ കലാശ്രീ, കലാതിലകം അവാർഡുകൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.