മനാമ: വാഹനാപകടത്തെത്തുടർന്ന് രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാർ തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചതിനെ തുടർന്ന് പ്രതിക്ക് ഒരു മാസം തടവും 500 ദീനാർ പിഴയും വിധിച്ചു. ഹിദ്ദിൽനിന്ന് വരുകയായിരുന്ന പരാതിക്കാരന്റെ വാഹനത്തിൽ എതിർകക്ഷിയുടെ വാഹനം ഇടിക്കുകയായിരുന്നു.
വാഹനം പരിശോധിക്കാനായി ഇറങ്ങി വന്നയുടൻ ഇയാൾ മറേറയാളുടെ നേരെ ആക്ഷേപം ചൊരിയുകയും മർദിക്കുകയുമായിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.