സ​ന്ദ​ർ​ശ​ക വി​സ​ക​ളു​ടെ കാ​ലാ​വ​ധി​ ജ​നു​വ​രി 21 വ​രെ നീ​ട്ടി

മനാമ: ബഹ്​റൈനിൽ സന്ദർശക വിസകളുടെ കാലാവധി മൂന്നു​ മാസത്തേക്കുകൂടി നീട്ടിയതായി നാഷനാലിറ്റി, പാസ്​പോർട്​സ്​ ആൻഡ്​ റെസിഡൻസ്​ അഫയേഴ്​സ്​ (എൻ.പി.ആർ.എ) അറിയിച്ചു. സന്ദർശക വിസയിൽ എത്തിയവർക്ക്​ ജനുവരി 21 വരെ രാജ്യത്ത്​ തങ്ങാം.

കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ വിമാന സർവിസുകൾ നിർത്തിവെച്ചതോടെ​ സന്ദർശക വിസകളുടെ കാലാവധി പലഘട്ടങ്ങളായി നേരത്തേ നീട്ടിനൽകിയിരുന്നു. ജൂലൈയിൽ നീട്ടിനൽകിയ മൂന്നു​ മാസത്തെ കാലാവധി ഒക്​ടോബർ 21ന്​ അവസാനിക്കുന്ന സാഹചര്യത്തിലാണ്​ ജനുവരി 21 വരെ നീട്ടാൻ തീരുമാനിച്ചത്​. എല്ലാ സന്ദർശക വിസകളും അപേക്ഷ കൂടാതെ തന്നെ സൗജന്യമായി പുതുക്കപ്പെടുന്നതാണ്​.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള എക്​സിക്യൂട്ടിവ്​ കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ്​ എൻ.പി.ആർ.എയുടെ പ്രഖ്യാപനം. സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നതിന്​ ഇ-വിസ വെബ്​സൈറ്റ്​ വഴി അപേക്ഷിക്കേണ്ടതില്ല. സ്വയമേവ തന്നെ കാലാവധി പുതുക്കപ്പെടുന്നതാണ്​.

കോവിഡ്​ മഹാമാരി തുടങ്ങിയതു മുതൽ റെസിഡൻസി പെർമിറ്റ്​ ഉൾപ്പെടെയുള്ളവയുടെ കാലാവധി നീട്ടിനൽകി എൻ.പി.ആർ.എ പ്രവാസികളുടെ സഹായത്തിനെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.