കോ​വി​ഡ് വാ​ക്​​സി​ന്‍ വ​ര്‍ഷാ​ദ്യ​ത്തി​ല്‍ ബ​ഹ്റൈ​നി​ലെ​ത്തു​മെ​ന്ന്

മ​നാ​മ: കോവിഡ് വാക്​സിന്‍ 2021 തുടക്കത്തില്‍തന്നെ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യകാര്യ സുപ്രീംകൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്‍ത് അബ്​ദുല്ല സൈനല്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്. അതുവരെ പാര്‍ലമെൻറ് സമ്മേളനം ഓണ്‍ലൈനായി നടക്കുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്​തു. പാര്‍ലമെൻറ്, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ കോവിഡ് വാക്​സിന്‍ എടുക്കുന്നവരുടെ മുന്‍നിരയിലുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.