കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

മ​നാ​മ: റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി മൂ​ടാ​ടി സ്വ​ദേ​ശി മ​ണി​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​ത്രി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്.

മ​ണി​യു​ടെ മ​ര​ണ​ത്തി​നു മു​മ്പ് സ്പോ​ൺ​സ​ർ വി​സ കാ​ൻ​സ​ൽ അ​ടി​ക്കു​ക​യും പാ​സ്പോ​ർ​ട്ട് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. ‌ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ഐ.​സി.​ആ​ർ.​എ​ഫാ​ണ് ഇ​തി​ന് മു​ൻ​കൈ​യെ​ടു​ത്ത​ത്. ഇ​ന്ന് ഉ​ച്ച​ക്ക് ഒ​രു മ​ണി​മു​ത​ൽ ഒ​ന്ന​ര വ​രെ മൃ​ത​ദേ​ഹ​ത്തി​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽ ഡസ്ക് വഴി കോഴിക്കോട് എയർ​പോർട്ടിൽനിന്നും നോർക്ക ആംബുലൻസ് ഏർപ്പാടാക്കി മൃതദേഹം മണിയുടെ കൊയിലാണ്ടി മൂടാടിയുള്ള വസതിയിലേക്ക് കൊണ്ടുപോകും.

Tags:    
News Summary - The body of the native of Koyilandy will be brought home today.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT