മനാമ: ചാരിറ്റി പ്രവർത്തനങ്ങൾക്കായി അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ (എ.എം.എച്ച്) സംഘടിപ്പിക്കുന്ന 26-ാമത് വാർഷിക 'ഐലൻഡ് ക്ലാസിക്' ഗോൾഫ് ടൂർണമെന്റിന് ഉജ്ജ്വല തുടക്കം.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഈ ടൂർണമെന്റ് ഒക്ടോബർ 30 മുതൽ നവംബർ 1 വരെ സഫ്രിയയിലെ കിങ്ങിന്റെ സ്വകാര്യ ഗോൾഫ് കോഴ്സിലാണ് നടക്കുന്നത്. സൗഹൃദവും ആവേശകരമായ മത്സരവും ഒത്തുചേരുന്ന ഈ വാർഷിക പരിപാടി ഗോൾഫ് പ്രേമികൾ പ്രധാന ആകർഷണ മത്സരമാണ്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം റോയൽ കോർട്ടിലെ പ്രൈവറ്റ് ഫോളോ-അപ്പ് കാര്യങ്ങളുടെ തലവൻ മുഹമ്മദ് ബുഹുസൈൻ അൽ മുസല്ലം നിർവഹിച്ചു. വി.ഐ.പി.കളും സി.ഇ.ഒ.മാരും ഗോൾഫ് കളിക്കാരും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.
ഗോൾഫ് കളിക്കാർക്കിടയിലെ സൗഹൃദപരമായ മത്സരത്തിന്റെ ആവേശം ശരിക്കും പ്രചോദനം നൽകുന്നതാണെന്ന് എ.എം.എച്ച്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. ജോർജ് ചെറിയാൻ പറഞ്ഞു. ചാമ്പ്യൻഷിപ്പ്, പ്രീമിയർ ഫ്ളൈറ്റുകളിലെ വിജയികൾക്ക് പുറമെ, ക്ലോസസ്റ്റ് ടു ദി പിൻ, മോസ്റ്റ് അക്യൂറേറ്റ് ഡ്രൈവ്, ലോങ്ങസ്റ്റ് പട്ട് തുടങ്ങിയ സൈഡ് മത്സരങ്ങൾക്കും സമ്മാനങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.