തണൽ കിഡ്‌നി കെയർ എക്സിബിഷൻ വ്യാഴാഴ്​ച മുതൽ

മനാമ: ഈ മാസം നാല്​, അഞ്ച്, ആറ്​  തീയതികളിൽ ഇന്ത്യൻ സ്‌കൂൾ ഈസടൗൺ കാമ്പസിൽ നടക്കുന്ന ‘തണൽ’ കിഡ്​നി കെയർ എക്​സിബിഷ​​െൻറ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയവും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തും മികച്ച സഹകരണമാണ്​ നൽകുന്നതെന്നും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാ​​െൻറ രക്ഷാകർതൃത്വത്തിലാണ്​ പരിപാടി നടത്തുന്നതെന്നും അവർ അറിയിച്ചു. ചെയർമാൻ ശൈഖ്​ മുഹമ്മദ്​ തന്നെയാണ്​  ഉദ്ഘാടനം നിർവഹിക്കുന്നത്​.
 വ്യാഴാഴ്​ച രാവിലെ ആരംഭിക്കുന്ന എക്സിബിഷ​​െൻറ ഔദ്യോഗിക ഉദ്ഘാടനം അന്ന്​ വൈകീട്ട് 6.30നാണ്​ നടക്കുക.  ചടങ്ങിൽ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അയിശ മുബാറക് മുഖ്യാതിഥിയായിരിക്കും.  എൻ.എച്ച്​.ആർ.എ മേധാവി ഡോ. മറിയം അൽ ജലാഹ്​മ, കോഴിക്കോട് മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. ശ്രീലത, മിംസ് ആശുപത്രി നെഫ്രോളജി വിദഗ്ദൻ ഡോ. ഫിറോസ്  അസീസ്, സൽമാനിയ മെഡിക്കൽ സ​െൻറർ നെഫ്രോളജി വിഭാഗം മേധാവി ഡോ. അലി അൽ അറാദി, ‘തണൽ’ ചെയർമാൻ ഡോ. ഇദ്​രിസ്,  ഇന്ത്യൻ എംബസി, ഇന്ത്യൻ സ്‌കൂൾ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. 

പത്ത് പവലിയനുകളിലായി എക്സിബിഷനും  ബോധവത്​കരണ ക്ലാസുകളും കിഡ്‌നി പ്രവർത്തനം നിർണയിക്കാനുള്ള പരിശോധനകളുമാണ്​ നടക്കുന്ന്​. ഇതിനായി വിവിധ ആശുപത്രികൾ സഹകരിക്കും. പരിപാടിയിൽ ഗിന്നസ്​ റെക്കോഡ്​ ലക്ഷ്യമിട്ട്​ കിഡ്​നിയുടെ വലിയ മാതൃകയും തയാറാക്കുന്നുണ്ട്​.
മറ്റുള്ള അസുഖങ്ങളിൽ നിന്നുമാറി യാതൊരു സൂചനകളും രോഗികൾക്ക് നൽകാതെ, അവസാന ഘട്ടത്തിൽ മാത്രമാണ് ഏതെങ്കിലും ബുദ്ധിമുട്ടുകളും ലക്ഷണങ്ങളും പ്രകടിപ്പിക്കുക​ എന്നതാണ് കിഡ്​നി സംബന്ധമായ അസുഖങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. തകരാറുകൾ മുൻകൂട്ടി അറിയുകയാണെങ്കിൽ ഫലപ്രദമായി ചികിത്സ നടത്തുവാൻ കഴിയും.  
അതിനായി ആളുകളെ പ്രേരിപ്പിച്ച് ആരോഗ്യം ഉറപ്പു വരുത്തുക എന്ന സാമൂഹ്യ ബാധ്യതായാണ് ‘തണൽ’ ബഹ്‌റൈൻ ചാപ്റ്റർ ഏറ്റെടുത്തിരിക്കുന്നത്. വടകര ‘തണലി’ൽ നിന്നും 12 പേർ എക്​സിബിഷനിൽ എത്തുന്നുണ്ട്.എക്സിബിഷൻ നടക്കുന്ന ദിവസം നേരിട്ടെത്തി രജിസ്​റ്റർ ചെയ്യുന്നതിനും തടസമില്ല. ദിവാനിയ ഗ്രൂപ് ഓഫ് ഹോട്ടൽസ്, വേൽ ഫാർമസി, അൽ ഹിലാൽ ഹോസ്പിറ്റൽ, മിഡിൽ ഈസ്​റ്റ്​ ഹോസ്പിറ്റൽ, സ്കൈ ഗ്രൂപ്പ്​, മലബാർ ഗോൾഡ്,  ഷിഫ അൽ ജസീറ ഹോസ്പിറ്റൽ,  അസ്ഗർ അലി  എന്നിവരാണ് മുഖ്യ പ്രായോജകർ. വിവരങ്ങൾക്ക് റഫീഖ്​ അബ്​ദുല്ല (38384504), മുജീബ് റഹ്‌മാൻ (33433530),  യു.കെ.ബാലൻ (39798122), ഷബീർ (39802166) എന്നിവരുമായി ബന്ധപ്പെടാം. ഓൺലൈൻ രജിസ്​ട്രേഷന്​ www.thanalbahrain.com എന്ന വെബ് സൈറ്റ്​ സന്ദർശിക്കാം. ഗതാഗത സൗകര്യത്തിനായിഎ.സി.എ ബക്കറുമായി (39593703) ബന്ധപ്പെടാം. 

വാർത്താസമ്മേളനത്തിൽ ‘തണൽ’ പ്രതിനിധി നാസർ, ‘തണൽ’ ചാപ്​റ്റർ ചെയർമാൻ റസാഖ്​ മൂഴിക്കൽ, എക്സിബിഷൻ ജനറൽ കൺവീനർ റഫീഖ്​ അബ്​ദുല്ല, ഇന്ത്യൻ സ്‌കൂൾ പ്രതിനിധി ജയ്​ഫർ മെയ്​ദാനി, സി എച്ച്​.റഷീദ്, യു.കെ. ബാലൻ, ജോർജ്​ മാത്യു, ലത്തീഫ് ആയഞ്ചേരി, ഷബീർ, ഫൈസൽ, എ.പി.ഫൈസൽ, ഇബ്രാഹിം പുറക്കാട്ടിരി, മൂസ ഹാജി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - thanal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.