പയ്യോളി ‘തണലിന്’  സാന്ത്വന സ്‌പർശവുമായി  തുറയൂർ നിവാസികൾ

മനാമ: പയ്യോളി മുനിസിപ്പാലിറ്റിയിലെയും സമീപ പ്രദേശങ്ങളിലെ നാല് പഞ്ചായത്തുകളിലെയും വൃക്ക രോഗികളുടെ ജീവിതത്തിന് താങ്ങായി പയ്യോളിയിൽ  ആരംഭിച്ച തണൽ സൗജന്യ ഡയാലിസിസ് സ​​െൻററി​​​െൻറ പ്രവർത്തനത്തിന് ബഹ്‌റൈനിലെ തുറയൂർ ഗ്രാമപഞ്ചായത്തു നിവാസികളിൽ നിന്നും ബി .ടി .എം .ജെ, സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തകരുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ തുറയൂർ നിവാസികളിൽനിന്നും സ്വരൂപിച്ച 4,44,450 രൂപ പയ്യോളി തണൽ ഡയാലിസിസ് സ​​െൻററിൽ നടന്ന ചടങ്ങിൽ ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ തണൽ ചെയർമാൻ ഡോ. ഇദ്‌രീസ്, സി.ഹനീഫ മാസ്റ്റർ, പി.കുൽസു, വി.പി രാമകൃഷ്‌ണൻ, എ.കെ .അബ്‌ദുറഹ്‌മാൻ ,  അഷ്‌റഫ് പുളിയംകോട്ട് , റഹൂഫ് , റഷീദ് മാഹി , മഠത്തിൽ അബ്‌ദുറഹ്‌മാൻ, ഷാജി, അഷ്‌റഫ് പീടികയിൽ , എന്നിവർ സംബന്ധിച്ചു .
 

Tags:    
News Summary - thanal-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.